Search

മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി അന്തരിച്ചു, അന്ത്യം ഡല്‍ഹി എയിംസില്‍


ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചു. 93 വയസ്സായി. രോഗബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു.

അവിവാഹിതനായിരുന്നു.  നമിത വളര്‍ത്തുമകളാണ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഭരണകര്‍ത്താക്കളില്‍ ഒരാളായിരുന്നു വാജ്‌പേയി. ബിജെപി സ്ഥാപക അധ്യക്ഷനുമായിരുന്നു.

വൈകിട്ട് 5.05നാലിനായിരുന്നു അന്ത്യം. ജൂണ്‍ 11നാണ് ഡല്‍ഹി എഐഐഎംഎസില്‍ പ്രവേശിപ്പിച്ചത്. 

മൂന്ന് തവണയായി ആറ് വര്‍ഷം ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നു. 1977ലെ വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയുമായിരുന്നു.

കാര്‍ഗില്‍സംഘര്‍ഷം, പൊഖ്‌റാന്‍ ആണവപരീക്ഷണം, പാര്‍ലമെന്റിനുനേരെയുള്ള ഭീകരാക്രമണം, ഇന്ത്യന്‍ എയര്‍െൈലന്‍സ് വിമാനം ഭീകരര്‍ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടു പോയത്, ഗുജറാത്ത് വംശഹത്യ, ലാഹോര്‍ ഉച്ചകോടി തുടങ്ങി സംഭവബഹുലമായ കാലമായിരുന്നു വാജ്‌പേയിയുടെ ഭരണകാലം.

കവി എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.

1980കളില്‍ രാമജന്മഭൂമി പ്രസ്ഥാനത്തെ നയിക്കാനും എല്‍ കെ അദ്വാനിക്കൊപ്പം വാജ്‌പേയിയും ഉണ്ടായിരുന്നു. പിന്നീട് പക്ഷേ, അദ്ദേഹം തീവ്രഹിന്ദുത്വ വഴിയില്‍ നിന്ന് അകലനുന്നതും രാഷ്ട്രീയ ചരിത്രമാണ്.

40 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നു. 10 തവണ ലോക്‌സഭയിലും രണ്ട് പ്രാവശ്യം രാജ്യസഭയിലുമെത്തി. 1957ല്‍ ബല്‍റാംപുരില്‍നിന്ന് ആദ്യമായി ലോക്‌സഭയിലെത്തി. 2014ല്‍ ഭാരത്രത്‌ന പുരസ്‌കാരം നല്കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. വാജ്‌പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25, 2014ല്‍  മോഡിസര്‍ക്കാര്‍ സദ്ഭരണ ദിനമായി പ്രഖ്യാപിച്ചു.

കൃഷ്ണ ബിഹാരി വാജ്‌പേയിയുടെയും കൃഷ്ണ ദേവിയുടെയും മകനായി ഗ്വാളിയറില്‍ 1924ല്‍ ജനിച്ച അടലിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം ബാര ഗോര്‍ഖിയിലെ സരസ്വതി ശിശു മന്ദിറിലായിരുന്നു. ഗ്വാളിയര്‍ വിക്ടോറിയ കോളേജ് (ഇപ്പോള്‍ ലക്ഷ്മിഭായ് കോളേജ്) ആയിരുന്നു അദ്ദേഹത്തിന്റെ ബിരുദ പാഠശാല. ഹിന്ദി, ഇംഗ്‌ളീഷ്, സംസ്‌കൃതം എന്നീ വിഷയങ്ങളില്‍ ബിരുദം നേടി.

കാണ്‍പുരിലെ ഡിഎവി കോളേജില്‍നിന്ന് രാഷ്ട്രതന്ത്രത്തില്‍ ബിരുദാനന്തരബിരുദവും സമ്പാദിച്ചു. വിദ്യാര്‍ഥിയായിരിക്കെ തന്നെ ആര്‍എസ്എസ് പ്രവര്‍ത്തകനായി. 1944ല്‍ ആര്യസമാജത്തിന്റെ യുവജനവിഭാഗം സെക്രട്ടറിയായി. 1947ല്‍ പൂര്‍ണസമയ ആര്‍എസ്എസ് പ്രചാരക് ആയി മാറി.

ഉത്തര്‍പ്രദേശില്‍ പ്രചാരകനായിരിക്കെ ദീന്‍ദയാല്‍ ഉപാധ്യായയുടെ മേല്‍നോട്ടത്തിലുള്ള പാഞ്ചജന്യം, രാഷ്ട്രധര്‍മ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും പ്രവര്‍ത്തിച്ചു. 1951ല്‍ ജനസംഘത്തില്‍ ചേര്‍ന്നു.  പിന്നീട് അതിന്റെ അധ്യക്ഷനായിരുന്ന ശ്യാമപ്രസാദ് മുഖര്‍ജിയുടെ സഹായിയായി.

ദീന്‍ദയാല്‍ ഉപാധ്യായയുടെ മരണത്തിനുശേഷം ജനസംഘത്തിന്റെ നേതൃത്വം വാജ്‌പേയി ഏറ്റെടുത്തു. അ1968ല്‍ ജനസംഘം അധ്യക്ഷനായി. അടിയന്തരാവസ്ഥക്കാലത്ത് വാജ്‌പേയിയും അറസ്റ്റുചെയ്യപ്പെട്ടു.

അടിയന്തരാവസ്ഥയ്ക്കു ശേഷം വന്ന മൊറാര്‍ജി ദേശായി സര്‍ക്കാരില്‍ വിദേശമന്ത്രിയായി. ഐക്യരാഷ്ട്രപൊതുസഭയില്‍ ആദ്യമായി ഹിന്ദിയില്‍ സംസാരിച്ച വ്യക്തിയാണ്. മൊറാര്‍ജി സര്‍ക്കാരിന്റെ പതനത്തിനുശേഷം 1980ല്‍ ബിജെപിക്ക് രൂപം നല്‍കിയത് വാജ്‌പേയിയുടെയും അദ്വാനിയും ഒരുമിച്ചു നിന്നാണ്.

1996ല്‍ ബിജെപി ലോക്‌സഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായപ്പോള്‍ വാജ്‌പേയി പ്രധാനമന്ത്രിയായി. ഭൂരിപക്ഷം ഉറപ്പാകാതെ വന്നതിനെ തുടര്‍ന്ന് 13 ദിവസത്തിനുശേഷം രാജിവച്ചു.

1998ല്‍ വീണ്ടും പ്രധാനമന്ത്രിയായി. എന്നാല്‍ എഐഎഡിഎംകെ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 1999 ഏപ്രില്‍ 17നു ലോക്‌സഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 1999ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് കേവലഭൂരിപക്ഷം ലഭിച്ചതോടെ 2004 വരെ അദ്ദേഹം അധികാരത്തില്‍ തുടര്‍ന്നു.

'ഇന്ത്യ തിളങ്ങുന്നു' എന്ന മുദ്രാവാക്യം പ്രചരിപ്പിച്ച് 2004ലെ തിരഞ്ഞെടുപ്പില്‍അധികാരത്തില്‍ തിരിച്ചുവരാന്‍ ബിജെപി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

സജീവരാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുന്നതായി 2005 ഡിസംബറില്‍ അദ്ദേഹം പ്രഖ്യാപിച്ചു. 2009ല്‍ കടുത്ത പക്ഷാഘാതമുണ്ടായി. അതിനുശേഷം വീല്‍ചെയറിലായിരുന്നു ജീവിതം.

Summary: Former Prime Minister Atal Bihari Vajpayee, a moderate face in saffron politics and the first non-Congress prime minister to complete a full term in office, died here on Thursday after a prolonged illness, AIIMS authorities said. He was 93. "It is with profound grief that we inform about the sad demise of former Prime Minister Atal Bihari Vajpayee at 5.05 p.m. on 16.08.2018," an AIIMS press statement said. The statement said Vajpayee was admitted on June 11 and was stable in the last nine weeks. "Unfortunately, his condition deteriorated over the last 36 hours and he was put on life support system. Despite the best of efforts, we have lost him today."

Keywords: Former Prime Minister, Atal Bihari Vajpayee, moderate face, saffron politics, Congress, prolonged illness, AIIMS 

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയി അന്തരിച്ചു, അന്ത്യം ഡല്‍ഹി എയിംസില്‍