തൃശൂര്‍: പ്രളയബാധിതര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന് ഹാള്‍ നല്‍കിയില്ല. കളക്ടര്‍ ടി.വി.അനുപമ നേരിട്ട് ...
തൃശൂര്‍: പ്രളയബാധിതര്‍ക്കായി ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ ബാര്‍ അസോസിയേഷന് ഹാള്‍ നല്‍കിയില്ല. കളക്ടര്‍ ടി.വി.അനുപമ നേരിട്ട് ഇടപെട്ട് ഹാള്‍ ഒഴിപ്പിച്ചെടുത്തു.
സിവില്‍ സ്റ്റേഷനിലെ രണ്ടു മുറികളാണ് തൃശൂര്‍ ബാര്‍ അസോസിയേഷന് ഉപയോഗിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കായി കളക്ട്രേറ്റില്‍ ശേഖരിച്ച ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാതേ വന്നതോടെയാണ് ബാര്‍ അസോസിയേഷന് ഹാള്‍ നല്കാന് ആവശ്യപ്പെട്ടത്.
ഹാള്‍ വിട്ടുകൊടുക്കാന്‍ ബാര്‍ അസോസിയേഷന് വിസമ്മതിച്ചതോടെയാണ് ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ടി. വി. അനുപമ നേരിട്ട് ഇടപെട്ട് ഹാള്‍ ഒഴിപ്പിച്ചെടുത്തത്. ഗുരന്തനിവാരണ നിയമം 2005 ലെ സെക്ഷന്‍ 34(എച്ച്),(ജെ), (എം) പ്രകാരമാണ് കളക്ടറുടെ നടപടി.
തമിഴ്നാട്ടില്‍ നിന്നും ലഭിച്ച ആയിരം കിലോ അറിയും മറ്റ് ഭക്ഷ്യവസ്തുക്കളുമാണ് മുറിയില്‍ സൂക്ഷിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നും വന്‍തോതില്‍ അവശ്യസാധനങ്ങളും ഭക്ഷ്യവസ്തുക്കളും ദുരിതബാധിതര്‍ക്കായി എത്തുന്നുണ്ട്.
Keywords: District collector, TV Anupama, Kerala, Flood.

COMMENTS