തൊടുപുഴ: ഇടുക്കിയില്‍ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങള്‍ വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മുണ്ടന്‍കുടി കാ...
തൊടുപുഴ: ഇടുക്കിയില്‍ വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരുടെ മൃതദേഹങ്ങള്‍ വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. മുണ്ടന്‍കുടി കാനാട്ട് കൃഷ്ണന് (51), ഭാര്യ സുശീല (50), മകള്‍ ആശാ കൃഷ്ണന് (21), മകന് അര്ജ്ജുന് (17) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിനോടു ചേര്‍ന്നുള്ള കുഴിയില്‍ നിന്നും തൊടുപുഴ തഹസീല്‍ദാരുടെ നേതൃത്വത്തില്‍ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം മുതല്‍ ഇവരെ കാണാതായതിനെ തുടര്‍ന്ന് സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയും തുടര്‍ന്നു നടത്തിയ തിരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുകയുമായിരുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

COMMENTS