Search

കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, വന്‍ സംഘര്‍ഷം, പിന്നില്‍ ബിജെപിയെന്ന് ആക്ഷേപം


മഞ്ചേശ്വരം: ഉപ്പള സോങ്കാലില്‍ സിപിഎം പ്രവര്‍ത്തകനും സോങ്കാല്‍ പ്രതാപ് നഗറിലെ അസീസിന്റെ മകനുമായ അബൂബക്കര്‍ സിദ്ദീഖിനെ (23) വെട്ടിക്കൊന്നു.

ബിജെപി പ്രവര്‍ത്തകരാണ് കൊലപാതകത്തിനു പിന്നിലെന്നു സിപിഎം ആരോപിച്ചു.

വീട്ടിലേക്ക് പോകുമ്പോള്‍ ഞായറാഴ്ച രാത്രി പതിനൊന്നോടെ  ബൈക്കിലെത്തിയ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു.

ബിജെപി ജില്ലാ നേതാവ് വത്സരാജിന്റെ മരുമകന്‍ അശ്വതിന്റെ നേതൃത്വത്തിലായിരുന്നു  ആക്രമണമെന്നു സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞു.

നാട്ടുകാര്‍ സിദ്ദീഖിനെ ഉടന്‍ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് രണ്ടുമുതല്‍ വൈകിട്ട് ആറുവരെ മഞ്ചേശ്വരത്ത് ഹര്‍ത്താല്‍ ആചരിക്കും.

പ്രദേശത്ത് കനത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വന്‍ പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്.




vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ കാസര്‍കോട്ട് സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, വന്‍ സംഘര്‍ഷം, പിന്നില്‍ ബിജെപിയെന്ന് ആക്ഷേപം