കൊച്ചി: കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസ്സായിരുന്നു. ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിലായിരുന്നു അന്...
കൊച്ചി: കവി ചെമ്മനം ചാക്കോ അന്തരിച്ചു. 93 വയസ്സായിരുന്നു.
ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ കാക്കനാട് പടമുകളിലെ ചെമ്മനം വീട്ടിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി രോഗബാധിതനായി കിടപ്പിലായിരുന്നു.
മൃതദേഹം എറണാകുളം മെഡിക്കല്‍ സെന്ററിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മുളക്കുളം മണ്ണുക്കുന്നേല്‍ സെയിന്റ് മേരീസ് ഓര്‍്ത്തഡോക്സ് കത്തീഡ്രലിലാണ് ശവസംസ്കാരം.
നിശിതമായ സാമൂഹ്യ വിമര്‍ശനങ്ങളായിരുന്നു ചെമ്മനത്തിന്റെ കവിതകള്‍. ലളിതമായ ഭാഷയിലുള്ള തീഷ്ണമായ ആക്ഷേപഹാസ്യമായിരുന്നു ചെമ്മനത്തിന്റെ മുഖമുദ്ര.
കോട്ടയം ജില്ലയിലെ മുളക്കുളത്ത് ചെമ്മനം കുടുംബത്തില്‍ വൈദികനായ യോഹന്നാന് കത്തനാരുടെയും സാറയുടെയും മകനായി 1926 മാര്‍ച്ച് 7 നാണ് ജനനം.
പിറവം സെ്ന്റ് ജോസഫ്സ് ഹൈസ്കൂള്‍, ആലുവ യുസി കോളജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
പിറവം സെന്റ ജോസഫ്സ് ഹൈസ്കൂള്‍, പാളയംകോട്ട സെയിന്റ് ജോണ്‍സ് കോളജ്,തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജ്, കേരള സ്ര്#വകലാശാല മലയാളം വകുപ്പ് എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.
ഭാര്യ: ബേബി, മക്കള്‍: ഡോ. ശോഭ, ഡോ. ജയ. മരുമക്കള്‍: ഡോ. ജോര്‍ജ് പോള്‍, ഡോ. ചെറിയാന് വര്‍ഗീസ്.
Highlight: Poet Chemmanam Chacko passed away.

COMMENTS