ചോദിച്ചതിന്റെ പകുതി പോലും തന്നുമില്ല, വിദേശസഹായം സ്വീകരിക്കാനും സമ്മതിക്കില്ല, കേന്ദ്ര നിലപാടിനെതിരേ രോഷം

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനു ചോദിച്ചതിന്റെ നാലിലൊന്നു മാത്രം അടിയന്തര സഹായം കൊടുത്തിട്ട്, വിദേശര...


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തില്‍പ്പെട്ട കേരളത്തിനു ചോദിച്ചതിന്റെ നാലിലൊന്നു മാത്രം അടിയന്തര സഹായം കൊടുത്തിട്ട്, വിദേശരാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത സഹായം നിരസിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരേ രോഷം.

കേരളത്തില്‍ ദുരിതാശ്വാസത്തിന് യുഎഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 700 കോടിയുടെ ധനസഹായം വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെ, തായ്‌ലന്‍ഡ് വാഗ്ദാനം ചെയ്ത സഹായവും വേണ്ടെന്നു പറഞ്ഞിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍.

ഇന്ത്യയിലെ തായ് അംബാസഡര്‍ ചുതിന്‍ടോണ്‍ സാം ഗോംഗ്‌സാക്ദിയാണ് കേന്ദ്രം സഹായവാഗ്ദാനം നിരസിച്ച കാര്യം വെളിപ്പെടുത്തിയത്.

കേരളത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അനൗപചാരികമായി അറിയിച്ചതായി സാം ട്വിറ്ററില്‍ കുറിച്ചു. തായ്‌ലന്‍ഡിന്റെ ഹൃദയം നിങ്ങള്‍ക്കൊപ്പമാണ്, ഭാരതത്തിലെ ജനങ്ങള്‍ക്കൊപ്പമെന്നും സാം ട്വീറ്റ് ചെയ്തു.

ഇതേസമയം, പ്രധാനമന്ത്രി മോഡിയുടെ നാടായ ഗുജറാത്ത് 2001ലെ ഭൂകമ്പത്തിനുശേഷം വന്‍തോതില്‍ വിദേശ സഹായം കൈപ്പറ്റിയിരുന്നു. ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് അമേരിക്കയില്‍ നിന്ന് 17 മില്യണ്‍ ഡോളറും യുകെയില്‍ നിന്ന് 21 മില്യണ്‍ ഡോളറും ജര്‍മനിയില്‍ നിന്നു 9.5 മില്യണ്‍ ഡോളറും ഇന്ത്യ കൈപ്പറ്റി. മൊത്തം 47.5 കോടി രൂപയുടെ സഹായമാണ് ഗുജറാത്ത് ഭൂകമ്പത്തെ തുടര്‍ന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശത്തു നിന്ന് ഇന്ത്യ കൈപ്പറ്റിയത്. അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് അന്ന് ഭരിച്ചിരുന്നത്. ഗുജറാത്തിലും ബിജെപിക്കായിരുന്നു ഭരണം.

1991ല്‍ ഉത്തര്‍കാശി ഭൂകമ്പത്തെ തുടര്‍ന്നും 1993ല്‍ ലാത്തുര്‍ ഭൂകമ്പത്തെ തുടര്‍ന്നും  ബ്രിട്ടനില്‍നിന്ന് എട്ടു മില്യണ്‍ ഡോളര്‍ ഇന്ത്യ സഹായധനം സ്വീകരിച്ചു.

പക്ഷേ, 2004ന് ശേഷം ഇതുവരെ ഇന്ത്യ വിദേശധനസഹായം സ്വീകരിച്ചിട്ടില്ല. സുനാമി ദുരന്ത വേളയില്‍ വിദേശ സഹായം വേണ്ടെന്നു മന്‍മോഹന്‍ സര്‍ക്കാരും പറഞ്ഞിരുന്നു.

എന്നാല്‍, ദുരിതാശ്വാസത്തിനായി വിദേശരാജ്യങ്ങളില്‍ നിന്നു സഹായം കൈപ്പറ്റുന്നത് വിലക്കുന്ന നിയമങ്ങളൊന്നും ഇന്ത്യയില്‍ നിലവിലില്ല.

നേരിട്ട് ഒരു രാജ്യം ഇത്തരത്തില്‍ പണം നല്‍കുന്നത്  കീഴ്‌വഴക്കത്തിന്റെ ലംഘനമാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം. വ്യക്തികള്‍ വഴിയോ എന്‍ജിഒകള്‍ വഴിയോ മാത്രമേ ഇത്തരത്തില്‍ പണം സ്വീകരിക്കാന്‍ കഴിയൂ എന്നാണ് വിദേശമന്ത്രാലയത്തിന്റെ വാദം.
ഖത്തര്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിരുന്നു.

കേരളത്തിലേതിലും വലിയ ദുരന്തം ഉത്തര്‍ ഖണ്ഡിലുണ്ടായപ്പോഴും വിദേശസഹായം സ്വീകരിച്ചിരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ന്യായീകരണം.

വിദേശസഹായം നിരസിക്കുകയും കേരളത്തിന് ചോദിച്ച പണം കൊടുക്കാതിരിക്കുകയും ചെയ്ത കേന്ദ്ര നയമാണ് വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്.

Keywords: Kerala Floods, Floods, Pinarayi Vijayan, Kerala Government,  Nelliyampathy, News papers, Print, Edition, Defence, Trucks, Fishermen, Fishing community, Rescue operations, Vypin, Aluva, Cherai, Allappuzha, Rescue 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4957,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10789,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: ചോദിച്ചതിന്റെ പകുതി പോലും തന്നുമില്ല, വിദേശസഹായം സ്വീകരിക്കാനും സമ്മതിക്കില്ല, കേന്ദ്ര നിലപാടിനെതിരേ രോഷം
ചോദിച്ചതിന്റെ പകുതി പോലും തന്നുമില്ല, വിദേശസഹായം സ്വീകരിക്കാനും സമ്മതിക്കില്ല, കേന്ദ്ര നിലപാടിനെതിരേ രോഷം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIi4iliW306HpCgMey5KvytwV1JaDn8HICj88pL0jlSWpciUqhBZmbz54jHTXs6AWl_SG4-8N5eduM2-geK2k2kY0rqb27pMTDXikOOgvbvONA-J5dvE8qC8BLkVR066QXzG5UpN3SlGk/s640/flood+kerala.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiIi4iliW306HpCgMey5KvytwV1JaDn8HICj88pL0jlSWpciUqhBZmbz54jHTXs6AWl_SG4-8N5eduM2-geK2k2kY0rqb27pMTDXikOOgvbvONA-J5dvE8qC8BLkVR066QXzG5UpN3SlGk/s72-c/flood+kerala.png
www.vyganews.com
https://www.vyganews.com/2018/08/center-against-foreign-aid-to-kerala.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/08/center-against-foreign-aid-to-kerala.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy