സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പുരസ്കാര ജേതാവു കൂടിയായ നടന് അലന്‍സിയര്‍ കൈകൊണ്ട് മോഹന്‍ലാലിനു നേരെ വെടിയുതിര്...
സംസ്ഥാന ചലച്ചിത്ര പുരസ്കാര ചടങ്ങില്‍ സംസാരിക്കുമ്പോള്‍ പുരസ്കാര ജേതാവു കൂടിയായ നടന് അലന്‍സിയര്‍ കൈകൊണ്ട് മോഹന്‍ലാലിനു നേരെ വെടിയുതിര്‍ത്ത സംഭവം വിവാദമായതോടെ വിശദീകരണവുമായി അലന്‍സിയര്‍.
മോഹന്‍ലാലിനെ പിന്തുണക്കുകയാണ് ചെയ്തത്. പ്രതിഷേധിക്കുകയായിരുന്നില്ല. മോഹന്‍ലാലിനെ എല്ലാവരും വേട്ടയാടുകയാണ്. അതുകൊണ്ടാണ് കൈ കൊണ്ട് അങ്ങനെ ആംഗ്യം കാട്ടിയത്. അതിത്രമാത്രം പൊല്ലാപ്പാകുമെന്നു കരുതിയില്ലെന്നും അലന്‍സിയര്‍ പറഞ്ഞു.
വാഷ് റൂമിലേക്കു പോകുമ്പോഴാണ് അങ്ങനെ ആംഗ്യം കാട്ടിയത്. സ്റ്റേജില്‍ കയറാന്‍ ശ്രമിക്കുകയോ ആരും പിടിച്ചുമാറ്റുകയും ചെയ്തില്ല.
്സറ്റയറിസ്റ്റിക്കായി കാട്ടിയതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഞാനൊരാള് വെടിയുതിര്‍ത്താല്‍ തകര്‍ന്നു പോകുന്നയാളാണോ അദ്ദേഹമെന്നും അലന്‍സിയര്‍ ചോദിച്ചു.
തെറ്റായ വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും അതില്‍ ദുഖമുണ്ടെന്നും അലന്‍സിയര്‍ പറഞ്ഞു.
Keywords: Alancier,Mohanlal, State film award
COMMENTS