മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായ അജിത്ത് വഡേക്കര്‍ (77) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ബ...
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും പരിശീലകനുമായ അജിത്ത് വഡേക്കര്‍ (77) അന്തരിച്ചു. ദീര്‍ഘനാളായി അസുഖബാധിതനായിരുന്ന അദ്ദേഹം ബുധനാഴ്ച ആശുപത്രിയില്‍ വച്ചാണ് അന്തരിച്ചത്.
1966 ല്‍ മുംബൈയില്‍ വിന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെ അരങ്ങേറ്റം കുറിച്ച അദ്ദേഹം രണ്ട് ഏകദിന മത്സരങ്ങള്‍ മാത്രമേ ഇന്ത്യയ്ക്കു വേണ്ടി കളിച്ചിട്ടുള്ളൂ.
നായകനെന്ന നിലയിലും പരിശീലകനെന്ന നിലയിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. രേഖയാണ് ഭാര്യ. മൂന്നു മക്കളുണ്ട്.
ഏറ്റവും കൂടുതല്‍ കാലം ഇന്ത്യയുടെ പരിശീലകനായിരുന്ന ഇന്ത്യാക്കാരന് എന്ന ബഹുമതിയും അദ്ദേഹത്തിനാണ്. സെലക്ഷന് കമ്മിറ്റി ചെയര്‍മാനായും സേവനംഅനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.
COMMENTS