മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്ടറില്‍ നിന്നു പകര്‍ത്തിയ ഇടുക്കിയുടെ പ്രളയചിത്രം കൊച്ചി: രൂക്ഷമായ മഴയില്‍ വീടും ഭൂമിയും നഷ്ടപ്പെ...
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്ടറില്‍ നിന്നു പകര്‍ത്തിയ ഇടുക്കിയുടെ പ്രളയചിത്രം
കൊച്ചി: രൂക്ഷമായ മഴയില്‍ വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപയും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന് തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പം ഹെലികോപ്ടറിലുണ്ടായിരുന്നു.
വയനാട് ജില്ലയില്‍ കനത്ത മഴയില്‍ നേരിട്ട നാശനഷ്ടങ്ങള്‍ വിലയിരുത്തി വയനാട് കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.
സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രിക്കും സംഘത്തിനും മോശം കാലാവസ്ഥ നിമിത്തം ഇടുക്കിയില്‍ ഇറങ്ങാനായില്ല.
ഉരുള്‍ പൊട്ടലിലും മറ്റും ഭൂമി കൃഷിയോഗ്യമല്ലാതായി മാറിയവര്‍ക്ക് ആറു ലക്ഷം രൂപയും വീട് പൂര്‍ണ്ണമായി തകര്‍ന്നവര്‍ക്ക് നാലു ലക്ഷം രൂപയുമാവും സര്‍ക്കാര്‍ നല്‍കുക.
വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേകം സഹായം നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നു മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ദുരിതാശ്വാസത്തിന് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സഹായം ലഭിക്കുന്നുണ്ട്.
Chief Minister Pinarayi Vijayan’s visit to the flood affected areas of Idukki, Alappuzha, Ernakulam, Wayanad, Kozhikode and Malappuram has started. Revenue Minister E. Chandrasekharan, Leader of Opposition Ramesh Chennithala, are accompanying him. pic.twitter.com/Zh1M0rK3si— CMO Kerala (@CMOKerala) August 11, 2018
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരില്‍ ഒരു കുടുംബത്തിന് 3,800 രൂപ വീതം നല്‍കും. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വേണ്ട സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. റേഷന്‍ കാര്‍ഡുള്‍പ്പെടെ പ്രധാന രേഖകള്‍ നഷ്ടമായവര്‍ക്ക് അദാലത്തുകള്‍ നടത്തി രേഖകള്‍ നല്‍കും. ഇതിനു ഫീസ് ഈടാക്കില്ല.
അദാലത്ത് തീയതി ഉടന്‍ തീരുമാനിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിതായി മുഖ്യമന്ത്രി പറഞ്ഞു.
പാഠപുസ്തകങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പുതിയ പുസ്തകങ്ങള്‍ നല്‍കും. സഹായം ക്യാമ്പുകളില്‍ നേരിട്ടു നല്കുന്നതിനു പകരം ജില്ലാ കളക്ടര്‍ മുഖേന നല്‍കും.
മെഡിക്കല്‍ സംഘത്തിന്റെ അതീവശ്രദ്ധ ക്യാമ്പുകളില്‍ ഉണ്ടാവണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. പ്രളയബാധിത പ്രദേശങ്ങള്‍, കോളനികള്‍ എന്നിവിടങ്ങളില്‍ ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനത്തിനു മുന്‍ഗണന വേണം. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാറിന്റെ മാത്രം ഇടപെടലുകള്‍ മതിയാവില്ലെന്നും ആരോഗ്യതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടൊപ്പം സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
റോഡുകള്‍ പുനഃസ്ഥാപിക്കാന്‍ നടപടി ഉടന്‍ സ്വീകരിക്കും. വൈത്തിരി പൊലീസ് സ്റ്റേഷന് എത്രയും വേഗം പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്കി.
വയനാട്ടില്‍ നിന്നു കോഴിക്കോടു സന്ദര്‍ശനത്തിനു ശേഷം കൊച്ചിയിലെത്തിയ മുഖ്യമന്ത്രിയും സംഘവും എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ കണ്ട ശേഷം ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനു പുറപ്പെട്ടു.
Keywords: Kerala, Flood, Pinarayi Vijayan, Ramesh Chennithala
COMMENTS