തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റുവാങ്ങിയ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം മുഖപ്രസ...
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റുവാങ്ങിയ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം മുഖപ്രസംഗം. ചെങ്ങന്നൂരിലെ നല്ല അവസരം പാര്‍ട്ടി കളഞ്ഞെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയും അതിന്റെ ബൂത്ത്, മണ്ഡലം കമ്മിറ്റികളും ഇപ്പോള്‍ ജഡാവസ്ഥയിലാണുള്ളതെന്നും പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് ഗ്രൂപ്പ് താത്പര്യം മാത്രമാണ് മുന്നിലെന്നും വീക്ഷണം തുറന്നടിച്ചു.
പാര്‍ട്ടി പുനഃസംഘടന രാമേശ്വരത്തെ ക്ഷൗരം പോലെ ആയെന്നു പരിഹസിക്കുന്ന മുഖപ്രസംഗം പാര്‍ട്ടിയുടെ കീഴ്ഘടകങ്ങള്‍ പുന:സംഘടിപ്പിക്കാന്‍ ഒരു നേതാക്കള്‍ക്കും താത്പര്യമില്ലെന്നും ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസിന്റെ നേതൃത്വം ഇനിയെങ്കിലും വിപ്ലവവീര്യമുള്ള യുവതലമുറയ്ക്ക് കൈമാറണമെന്നു പറയുന്ന വീക്ഷണം പാര്‍ട്ടിക്കും മുന്നണിക്കും കായചികിത്സ വേണമെന്നും പരിഹസിച്ചു. അണ്ടനും അടകോടനും വരെ പാര്‍ട്ടിയില്‍ നേതാക്കളാകുന്നുവെന്നും നേതാക്കളുടെ പെട്ടി ചുമക്കുന്നവരെ വളര്‍ത്തുന്ന രീതി ഒഴിവാക്കണമെന്നും ചൂണ്ടിക്കാട്ടിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.

COMMENTS