കല്‍പ്പറ്റ: വയനാട്ടില്‍ ഉദ്യോഗസ്ഥരോട് ജില്ല വിട്ടുപോകരുതെന്ന് കളക്ടറുടെ നിര്‍ദ്ദേശം. തഹസില്‍ദാര്‍മാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ വില്‍...
കല്‍പ്പറ്റ: വയനാട്ടില്‍ ഉദ്യോഗസ്ഥരോട് ജില്ല വിട്ടുപോകരുതെന്ന് കളക്ടറുടെ നിര്‍ദ്ദേശം. തഹസില്‍ദാര്‍മാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയ ഉദ്യോഗസ്ഥരോടാണ് ജില്ല വിട്ടുപോകരുതെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അവധിയില്‍ പോയവര്‍ ഓഫീസില്‍ തിരിച്ചെത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദ്ദേശം. വയനാട്ടില്‍ വ്യാപകമായി വീടുകളും കൃഷിയും നശിച്ചിട്ടുണ്ട്.
മഴ ശക്തമായി തുടരുന്നതിനാല്‍ വയനാട് ചുരം വഴിയുള്ള വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയില്‍ പലയിടത്തും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയവയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.

COMMENTS