മരിച്ചവരുടെ പട്ടികയില്‍ പോലും തിലകനെ ഒഴിവാക്കിയതിനെതിരേ മകന്‍ ഷമ്മി, ഒഴിവാക്കിയത് അംഗമല്ലാത്തതിനാലെന്ന് അമ്മയുടെ അനൗദ്യോഗിക വക്താവ്

റോയ് പി തോമസ് കൊച്ചി: താരസംഘടനയായ അമ്മയുടെ സുവനീറില്‍ മരിച്ച നടന്മാരുടെ പട്ടികയില്‍ പോലും നടന്‍ തിലകനെ ഉള്‍പ്പെടുത്താതിനെതിരേ മകന്‍ ഷമ...


റോയ് പി തോമസ്

കൊച്ചി: താരസംഘടനയായ അമ്മയുടെ സുവനീറില്‍ മരിച്ച നടന്മാരുടെ പട്ടികയില്‍ പോലും നടന്‍ തിലകനെ ഉള്‍പ്പെടുത്താതിനെതിരേ മകന്‍ ഷമ്മി തിലകന്‍ പരസ്യമായിരംഗത്തു വന്നതോടെ, നേതൃത്വത്തിന് അടുത്ത തലവേദനയായി.

ഇതേസമയം, സുവനീറില്‍ നിന്ന് തിലകന്‍ ഒഴിവാക്കപ്പെട്ടതെങ്ങനെയെന്ന് വിശദീകരണം നല്കാന്‍ അതു തയ്യാറാക്കിയവരോട് അമ്മയുടെ പുതിയ നേതൃത്വം ആവശ്യപ്പെട്ടതായും അറിയുന്നു.

തിലകനെ ഒഴിവാക്കിയത്, അമ്മയുടെ ഔദ്യോഗിക അംഗമല്ലാതിരുന്നതിനാലാണെന്നാണ് അമ്മയുടെ വക്താവ് പേരു വെളിപ്പെടുത്താതെ വൈഗ ന്യൂസിനോടു പ്രതികരിച്ചത്. സുവനീര്‍ തയ്യാറാക്കിയത് അമ്മയുടെ പേരിലാണ്. അതില്‍ അംഗമല്ലാത്ത ഒരാളെ ഉള്‍പ്പെടുത്തുന്നതിനു ബുദ്ധിമുട്ടുണ്ട്. തിലകനെതിരായ നടപടി പിന്‍വലിച്ചിരുന്നവെങ്കില്‍ അദ്ദേഹം പട്ടികയിലുണ്ടാകുമായിരുന്നു. അക്കാര്യം തീരുമാനിക്കേണ്ടത് ഷമ്മി തിലകന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേരുന്ന ജനറല്‍ ബോഡിയാണെന്നും വക്താവ് പ്രതികരിച്ചു.
നടന്‍ ദിലീപിനെ അമ്മയിലേക്കു തിരിച്ചെടുത്ത വിഷയത്തില്‍ തന്റെ പിന്തുണ നടിമാര്‍ക്കാണെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.
ഇതേസമയം, തിലകനെതിരെ എടുത്ത നടപടി മരണാനന്തരമായിട്ടെങ്കിലും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് താരസംഘടനയ്ക്ക് ഷമ്മി തിലകന്‍ കത്തു നല്കി. അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനാണ് ഷമ്മി കത്ത് കൊടുത്തിരിക്കുന്നത്.

സൂപ്പര്‍ താരങ്ങളെ വിമര്‍ശിച്ചതിനാണ് എന്റെ അച്ഛന് നടപടി നേരിടേണ്ടി വന്നത്. അന്തരിച്ച നടന്മാരുടെ പട്ടികയില്‍നിന്നു പോലും അദ്ദേഹത്തെ ഒഴിവാക്കിയത് തങ്ങള്‍ക്ക് ഏറെ വേദനയും ബുദ്ധിമുട്ടുമുണ്ടാക്കിയെന്നും ഷമ്മി തിലകന്‍ കത്തില്‍ പറയുന്നു.

ഇതേസമയം, മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയില്‍ പ്രതീക്ഷയുണ്ടെന്നും ഷമ്മി തിലകന്‍ കത്തില്‍ പറയുന്നു.

തിലകന്‍, മോഹന്‍ലാല്‍... മലയാള സിനിമയ്ക്ക് അമൂല്യമായ സംഭാവനകള്‍ നല്കിയ നടനസമ്മേളനം

അമ്മയുടെ ജനറല്‍ ബോഡിക്കുള്ള അറിയിപ്പിനൊപ്പം മരിച്ച നടീനടന്മാരുടെ പട്ടിക  ഉണ്ടാകും. അച്ഛന്‍ മരിച്ച കാലത്തേയും എല്ലാവരുടെയും പേര്‍ അതിലുണ്ട്. അച്ഛന്റെ പേരു മാത്രമില്ല. തിലകന്‍ എന്ന നടന്‍ മരിച്ചു എന്നത് സത്യമാണ്. ഞാന്‍  അദ്ദേഹത്തിന് കര്‍മം ചെയ്ത ആളാണ്. ലിസ്റ്റില്‍ പേരില്ല എന്നതുകൊണ്ട് ആ സത്യം സത്യമല്ലാതാകുന്നില്ല. ആ ഒരു വിഷമം ഉണ്ട്. അതുകൊണ്ട് ജനറല്‍ ബോഡിയില്‍ ഞാന്‍ പങ്കെടുക്കാറില്ലെന്നു ഷമ്മി തിലകന്‍ പ്രതികരിച്ചു.

മലയാള സിനിമയുടെ കോടാലിയാണ് അമ്മ എന്ന് തിലകന്‍ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ അന്നു  കാരണമായത്.

മരിക്കുന്നതിനു കുറച്ചു നാള്‍ മുന്‍പ് തിലകന്‍, നടന്‍ മോഹന്‍ ലാലിന് എഴുതിയ കത്തിന്റെ പകര്‍പ്പ് തിലകന്റെ മകള്‍ സോണിയ കഴിഞ്ഞ ദിവസം പുറത്തുവിട്ടതും വലിയ വാര്‍ത്തായിരുന്നു. തലകന് മക്കളെക്കാള്‍ വാത്സല്യം മോഹന്‍ ലാലിനോടായിരുന്നുവെന്നും സോണിയ പറഞ്ഞിരുന്നു.



COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: മരിച്ചവരുടെ പട്ടികയില്‍ പോലും തിലകനെ ഒഴിവാക്കിയതിനെതിരേ മകന്‍ ഷമ്മി, ഒഴിവാക്കിയത് അംഗമല്ലാത്തതിനാലെന്ന് അമ്മയുടെ അനൗദ്യോഗിക വക്താവ്
മരിച്ചവരുടെ പട്ടികയില്‍ പോലും തിലകനെ ഒഴിവാക്കിയതിനെതിരേ മകന്‍ ഷമ്മി, ഒഴിവാക്കിയത് അംഗമല്ലാത്തതിനാലെന്ന് അമ്മയുടെ അനൗദ്യോഗിക വക്താവ്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHdcYZeaOY2BsGFglgWnmN7yCbVi2lZ-dePtt7iz95tqo8nmzSEsRzPtItdYc-nFzMsieEnKMv162MxXLL-BjvYZkDCtNLPdylbCHkQJTXkgsmyzT-jddgZiDSf3LJ7Vdx4c79r2ryEAl0/s640/shammi+thilakan_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHdcYZeaOY2BsGFglgWnmN7yCbVi2lZ-dePtt7iz95tqo8nmzSEsRzPtItdYc-nFzMsieEnKMv162MxXLL-BjvYZkDCtNLPdylbCHkQJTXkgsmyzT-jddgZiDSf3LJ7Vdx4c79r2ryEAl0/s72-c/shammi+thilakan_vyganews.png
www.vyganews.com
https://www.vyganews.com/2018/06/shammi-thilakan-against-amma.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2018/06/shammi-thilakan-against-amma.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy