ന്യൂഡല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസിലുണ്ടാകുന്ന പ്രതിഷേധത്തിനെക്കുറിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. മുതിര്‍ന്...
കേരള കോണ്‍ഗ്രസ്സിന് രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ പ്രതിഷേധിച്ച് മുതിര്‍ന്ന നേതാക്കളായ വി.എം സുധീരന്, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ രംഗത്തു വന്നിരുന്നു. ഈ തീരുമാനം ആത്മഹത്യാപരമായ ഒന്നാണെന്നും രാഹുല്‍ ഗാന്ധിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വി.എം സുധീരനും ഈ വിഷയത്തില്‍ തിരുത്തല്‍ നടപടിക്കായി ഹൈക്കമാന്‍ഡ് ഇടപെടണമെന്ന് ഷാനിമോള്‍ ഉസ്മാനും ആവശ്യപ്പെട്ടിരുന്നു. ഇതു മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് അനുഭാവികളും ഈ തീരുമാനത്തില്‍ അതൃപ്തരാണ്. അവരുടെ പ്രതിഷേധം ശക്തമാകുകയുമാണ്.
COMMENTS