Search

എല്ലാരും ചോദിക്കുന്നു; എന്നാ ഒണ്ട്?


എന്നാ ഒണ്ട്? - വിജയാഘോഷത്തിനായി ഒിച്ചുകൂടിയപ്പോള്‍ അവര്‍ ആദ്യം പരസ്പരം ചോദിച്ചതും ഇതാണ്.  കോട്ടയംകാരുടെ പതിവ് ക്ഷേമാന്വേഷണമല്ല, അല്‍പ്പം ഇരുത്തിയുള്ള ചോദ്യം. പരിചയക്കാരും അല്ലാത്തവരും രണ്ടു മാസമായി അവരോട് ചോദിച്ചുകൊണ്ടിരിക്കുതും ഇതുതന്നെയാണ്.

ലോകമെങ്ങുമുള്ള മലയാളികള്‍ക്കിടയില്‍ തരംഗമായ 'എന്നാ ഒണ്ട്' എന്ന കോട്ടയം പാട്ടില്‍ അഭിനയിച്ചവരും മിന്നിമറഞ്ഞവരുമെല്ലാം ത്രില്ലിലാണ്. ഇപ്പോള്‍ ചെല്ലുന്നിടത്തൊക്കെ സ്‌പെഷ്യല്‍ 'എന്നാ ഒണ്ട്' ആണ് കേള്‍ക്കുന്നതെന്ന് അവര്‍ പറയുന്നു.

കോട്ടയം ജില്ലയുടെ സവിശേഷതകളും സ്ഥലനാമങ്ങളും കോര്‍ത്തിണക്കിയ മ്യൂസിക് വീഡിയോ ആദ്യം യൂ ട്യൂബിലാണ് പ്രത്യക്ഷപ്പെട്ടത്. പിന്നീട് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു. വാട്‌സാപ്പിലും ഫേസ്ബുക്കിലും ഇപ്പോഴും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്ന പാട്ട്. പതിനായിരക്കണക്കിനാളുകള്‍ കണ്ടുകഴിഞ്ഞു.എന്നാ ഒണ്ട് എന്ന ചോദ്യത്തിന് 'ഓ...എന്നായിരിക്കുന്നു മോനേ' എന്ന മറുപടിയുമായി പാട്ടില്‍ ആദ്യം മുഖം കാണിക്കുന്ന അമ്മച്ചേടത്തിയെ കാണുമ്പോള്‍ പരിചയക്കാരില്‍ പലരും ഇതേ ചോദ്യവും ഉത്തരവും ആവര്‍ത്തിക്കുന്നു. പാട്ടില്‍ ഓ എന്നാ ഇരിക്കുന്നു എന്നു മാത്രം പറഞ്ഞ പി.ജെ. കുര്യാക്കോസിനെ  വിദേശത്തു നിന്നുള്‍പ്പെടെ ബന്ധുക്കളും സുഹൃത്തുക്കളും വിളിക്കുന്നു,  പേരക്കുട്ടികള്‍ ഇടയ്ക്കിടെ ചോദിക്കും- എന്നാ ഒണ്ട് ?

റബറിന്റെയും കപ്പയുടെയും നേഴ്‌സിംഗിന്റെയും കഥപറഞ്ഞ് സ്‌ക്രീനിലെത്തിയ ഗ്ലാഡ്‌വിനെയും ജിബിനെയും മെര്‍ലിനെയുമൊക്കെ തേടി നേരിട്ടും സോഷ്യല്‍ മീഡയയിലും പരിചയക്കാരല്ലാത്തവരുടെപോലും ക്ഷേമാന്വേഷണമെത്തുന്നു. 

കോട്ടയം കാഴ്ച്ചകള്‍ക്കിടയില്‍ തെളിയുന്ന സിക്‌സ് പാക് ശില്‍പ്പിയെക്കുറിച്ച് പലരും അന്വേഷിക്കുന്നുണ്ടെന്ന്  സംവിധായകന്‍ ജസ്റ്റിന്‍ പതാലില്‍ പറയുന്നു. ചങ്ങനാശേരി എസ്.ബി ഹൈസ്‌കുളിനു സമീപം ശില്‍പകലാ  സ്ഥാപനം നടത്തു തോമസ് ജോസഫാണ് കഥാനായകന്‍.

ജില്ലയിലെ 75 സ്ഥലനാമങ്ങള്‍ കോട്ടയം നഗരത്തിലൂടെ പാടി നടക്കുന്ന പത്തു വയസ്സുകാരന്‍ ലിയോ ഇംഗ്ലണ്ടിലെ പ്രസ്റ്റണിലാണിപ്പോള്‍. അവിടുത്തെ  മലയാളി കൂട്ടായ്മകളില്‍ എന്നാ ഒണ്ട് പാടാന്‍ ആവശ്യപ്പെടാറുണ്ടെന്ന് ലിയോ പറയുന്നു. വീഡിയോയില്‍ ആദ്യവും അവസാനവും പാടുന്ന മൂന്നര വയസുകാരന്‍ യോാച്ചും  അകലക്കും മുതല്‍ ളാലം വരെ എല്ലാ സ്ഥലങ്ങളും മനഃപാഠമാക്കിക്കഴിഞ്ഞു.

രാജേഷ് എച്ച് നായരുടെ സംഗീതവും സിങ്കം 3 യുടെ സംഘട്ടന രംഗങ്ങളുടെ എഡിറ്റിംഗിലൂടെ ശ്രദ്ധേയനായ സഷി ക്യൂമറിന്റെ മികവും പാട്ടിന്റെ വിജയത്തില്‍ നിര്‍ണായകമായെന്ന് ജസ്റ്റിന്‍ പറഞ്ഞു.vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “എല്ലാരും ചോദിക്കുന്നു; എന്നാ ഒണ്ട്?