Search

വനിതാ ജഡ്ജിയുമില്ല, പ്രത്യേക അഭിഭാഷകനുമില്ല, ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം തള്ളി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണയ്ക്കു വനിതാ ജഡ്ജി വേണമെന്ന,  ആക്രമണത്തിനിരയായ നടിയുടെ, ആവശ്യം എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി.

എറണാകുളം ജില്ലയില്‍ സെഷന്‍സ് കോടതിയിലോ അഡിഷണല്‍ സെഷന്‍സ് കോടതിയിലോ വനിതാ ജഡ്ജിമാര്‍ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ ഉത്തരവ്. പ്രത്യേക കോടതി അനുവദിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.

കേസില്‍ പ്രത്യേക അഭിഭാഷകനെ വേണമെന്ന നടിയുടെ ആവശ്യം കോടതി നേരത്തേ ഭാഗികമായി അനുവദിച്ചിരുന്നു.

ഈ സംഭവത്തിന്റെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍നിന്നു മാധ്യമങ്ങളെ തടയണമെന്ന ആവശ്യത്തില്‍, നിയമപരമായി പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനു വിലക്കുള്ളതിനാല്‍ പ്രത്യേക ഉത്തരവ് ആവശ്യമില്ലെന്നാണ് കോടതി പറഞ്ഞത്.

പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെയും പബ്ലിക് പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തില്‍ ജഡ്ജിയുടെ ചേംബറില്‍ പ്രതിയുടെ അഭിഭാഷകന് ദൃശ്യങ്ങള്‍ കാണാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

നടന്‍ ദിലീപ് പ്രതിയായ കേസില്‍, അപകീര്‍ത്തിപരമായ ദൃശ്യങ്ങള്‍ ജഡ്ജിയുടെ സാന്നിധ്യത്തില്‍ പരിശോധിക്കാനും കോടതി അനുമതി നല്‍കി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ വനിതാ ജഡ്ജിയുമില്ല, പ്രത്യേക അഭിഭാഷകനുമില്ല, ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം തള്ളി