തൃശ്ശൂര്‍: രോഗബാധിതനായി ചികിത്സയിലായിരുന്ന, നടി മഞ്ജു വാര്യരുടെ അച്ഛന്, പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) നിര്യാതനായി...
തൃശ്ശൂര്‍: രോഗബാധിതനായി ചികിത്സയിലായിരുന്ന, നടി മഞ്ജു വാര്യരുടെ അച്ഛന്, പുള്ള് തിരുവള്ളക്കാവ് വാര്യത്ത് മാധവ വാര്യര്‍ (70) നിര്യാതനായി.
തൃശൂര്‍ ആലപ്പാട് പുള്ളിലെ വീട്ടിലായിരുന്നു അന്ത്യം. തിരുവുള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു .
അര്‍ബുദ രോഗ ബാധിതനായ മാധവ വാര്യര്‍ ചികിത്സയിലായിരുന്നു. ഗിരിജ വാര്യരാണ് ഭാര്യ. നടന് മധു വാര്യര്‍ മകനാണ്.
സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായാണ് വിരമിച്ചത്.
Keywords: Manju Warrier, Madhava Warrier, Madhu Warrier, Girija
COMMENTS