ഷാജി ജേക്കബ് സെന്റ് പീറ്റേഴ്സ്ബര്‍ഗ്: പീറ്റര്‍ പുണ്യാളന്റെ തല സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ അസീസ് ബൂഹാദൂസിന്റെ തലയുടെ രൂപ...
ഷാജി ജേക്കബ്
സെന്റ് പീറ്റേഴ്സ്ബര്‍ഗ്: പീറ്റര്‍ പുണ്യാളന്റെ തല സെന്റ് പീറ്റേഴ്സ്ബര്‍ഗ് സ്റ്റേഡിയത്തില്‍ അസീസ് ബൂഹാദൂസിന്റെ തലയുടെ രൂപത്തില്‍ ഇറാന്റെ രക്ഷയ്ക്കു വന്നു!അസീസിന്റെ രൂപത്തില്‍ ഇഞ്ചുറി സമയത്താണ് പീറ്റര്‍ പുണ്യാളന് പ്രത്യക്ഷനായത്. ബോക്സിനു പുറത്ത് ഇടതു വിംഗില്‍ നിന്ന് 95ാം മിനിറ്റില്‍ ഇറാന്റെ എഹ്സാന്‍ ഹജ്സാഫി തൊടുത്ത ഫ്രീകിക്കില്‍ അസീസ് തല വച്ചുകൊടുക്കുകയായിരുന്നു. വെടിയുണ്ട പോലെ പന്ത് വലയിലേക്കു തുളച്ചു കയറുമ്പോള്‍ മൊറോക്കോ ഒന്നാകെ ഞെട്ടിത്തരിച്ചുപോയി.
പകരക്കാരനായി ഇറങ്ങിയ അസീസ് ദുരന്തകഥാപാത്രമാവുകയായിരുന്നു. അതുപോലെ ഫ്രീകിക്കിനു വഴി തെളിച്ച ഫൗള്‍ ചെയ്തതും മറ്റൊരു പകരക്കാരന് നോര്‍ദിന്‍ അമ്രബാത് ആയിരുന്നു എന്നതും വൈരുദ്ധ്യമാവാം.
കളിയില്‍ ആദ്യന്തം ആധിപത്യം പുലര്‍ത്തിയ ശേഷമാണ് ഈ മൊറോക്കന്‍ ദുരന്തം. കളിയില്‍ 68 ശതമാനവും മേധാവിത്തം മൊറോക്കോയ്ക്കായിരുന്നു. എന്നിട്ടും കിട്ടിയ അവസരങ്ങളൊന്നും മുതലാക്കാന്‍ അവര്‍ക്കായില്ല. അതിന് അവര്‍ക്ക് ഒടുവില്‍ കനത്ത വില തന്നെ നല്‍കേണ്ടി വന്നു.
1998 ഫ്രാന്‍സ് ലോകകപ്പില്‍ അമേരിക്കയെ പരാജയപ്പെടുത്തിയ ശേഷം ഇറാന് നേടുന്ന രണ്ടാം വിജയമാണിത്. 2010 ലോകകപ്പില്‍ ജപ്പാനു ശേഷം ആദ്യമായി ലോകകപ്പില്‍ വിജയം നേടുന്ന ഏഷ്യന്‍ രാജ്യവുമായി ഇറാന്.
ഈ ലോകകപ്പില്‍ അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി തോല്‍ക്കുന്ന രണ്ടാമത്തെ കാഴ്ചയാണിത്. ഗിമിനസ് അവസാന മിനിറ്റില്‍ നേടിയ ഗോളിലൂടെ ഈജിപ്തിനെ യുറുഗ്വായ് പരാജയപ്പെടുത്തിയരുന്നു.
Keywords: Iran, World Cup finals, Morocco, Aziz Bouhaddouz, injury time, African, goalkeeper, Alireza Beiranvand , Hakim Ziyech, France , Jose Gimenez
COMMENTS