കസാന്‍ അരീനയില്‍ ഫ്രാന്‍സിനെ കങ്കാരുക്കള്‍ മെരുക്കി. പരാജയത്തിലും കൈയടി നേടി ഓസ്ട്രേലിയ മാനം കാത്തു. ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമ...
കസാന്‍ അരീനയില്‍ ഫ്രാന്‍സിനെ കങ്കാരുക്കള്‍ മെരുക്കി. പരാജയത്തിലും കൈയടി നേടി ഓസ്ട്രേലിയ മാനം കാത്തു.
ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി വീഡിയോ അസിസ്റ്റ് റഫറിയുടെ സഹായത്തോടെ പെനാല്‍റ്റി കിക്ക് നേടി ഫ്രാന്‍സിനെ ഗ്രീസ്മാന് മുന്നിലെത്തിച്ചു.
ഓസ്ട്രേലിയ പതറാതെ പൊരുതി നാലു മിനിറ്റിനുള്ളില്‍ സമനില നേടി. പെനാല്‍റ്റി കിക്കിലൂടെ ജെഡിനാക് ഓസീസിന് സമനില സമ്മാനിക്കുകയായിരുന്നു. കങ്കാരുക്കളുടെ സഞ്ചിയില്‍ ഫ്രാന്‍സ് പെട്ടെന്നു കരുതിയ ഘട്ടത്തില്‍ കളി തീരാന്‍ ഒമ്പതു മിനിറ്റ് മാത്രം ശേഷിക്കെ, ബോക്സിലേക്കു കുതിച്ചെത്തി തന്ത്രപരമായ വോളിയിലൂടെ പന്ത് ഗോള്‍വര കടത്തി പോള്‍ പോഗ്ബ വിജയവും മൂന്നു പോയിന്റും ഉറപ്പിച്ചു. വീഡിയോ സഹായത്തോടെയാണ് ഇവിടെയും പന്ത് ഗോള്‍വര കടന്നെന്ന് ഉറപ്പിച്ചത്.
തുടക്കത്തില്‍ ഫ്രാന്‍സ് അതിവേഗ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയൊക്കെ ഫലപ്രദമായി തടയാന്‍ ഓസ്ട്രേലിയന്‍ പ്രതിരോധത്തിനു കഴിഞ്ഞു. അധികം കഴിയുന്നതിനു മുന്‍പ് എതിരാകളെ മെരുക്കി ഓസീസ് തിരിച്ചടി തുടങ്ങിയതോടെ കളി ഉഷാറായി. കൊണ്ടും കൊടുത്തും ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.
രണ്ടാം പകുതിയില്‍ ആകെ പിറന്നത് മൂന്നു ഗോളുകള്‍. 58ാം മിനിറ്റില്‍ പോഗ്ബയുടെ വോളി പിടിച്ചെടുത്ത് ബോക്സിലേക്കു കടന്ന ഗ്രീസ്മാനെ റിസ്ഡന്‍ കാലുവച്ചു വീഴ്ത്തി. സംഭവം വ്യക്തമായി കാണാതിരുന്ന റഫറി വീഡിയോ സഹായം തേടിയ ശേഷം പെനാല്‍റ്റി സ്പോട്ടിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു. റിസ്ഡന്‍ മഞ്ഞക്കാര്‍ഡും കണ്ടു.
ലോകകപ്പിലെ ആദ്യ വി.എ.ആര് പെനാല്‍റ്റി ഗ്രീസ്മാന് അനായാസം വലയിലാക്കി. പതറാതെ മുന്നേറ്റിയ ഓസ്ട്രേലിയ നാലു മിനിറ്റിനുള്ളില്‍ സമനില പിടിച്ചു. മൂയി ഫ്രഞ്ച് ബോക്സിലേക്ക് ഉയര്‍ത്തി വിട്ട ഫ്രീ കിക്ക് ഹെഡ് ചെയ്ത് അകറ്റാന്‍ ഉയര്‍ന്നു ചാടിയ ഉംറ്റിറ്റിയുടെ കൈയിലാണ് പന്തു കൊണ്ടത്.
റഫറി പെനാല്‍റ്റി അനുവദിച്ചു. ഓസ്ട്രേലിയയുടെ പെനാല്‍റ്റി സ്പെഷലിസ്റ്റ് ജെഡിനാക്ക് അനായാസം പന്ത് വലയിലാക്കി (1-1).
പന്നീട് കളി സമനിലയിലേക്ക് എന്ന് ഉറപ്പിച്ച അവസരത്തില്‍ പോഗ്ബ ബോക്സിലേക്കു കടന്നതും വോളിയും ഒന്നിച്ചായിരുന്നു. പന്ത് ക്രോസ്ബാറിന്റെ അടിയില്‍ തട്ടിത്തറിച്ച് ഗോള്‍വര കടന്നു.
വീഡിയോ സഹായത്തില്‍ ഗോള്‍ ഉറപ്പിച്ചു. ഫ്രാന്‍സിന് ആശ്വാസവും ഓസ്ട്രേലിയയ്ക്ക് നിരാശയും.
COMMENTS