തിരുവനന്തപുരം: ത്രിഡി സൗജന്യ സോഫ്റ്റ് വെയര്‍ മോഡലിംഗ്അനിമേഷന് ടൂള്‍ ആയ ബ്ലെന്‍ഡര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ ജൂണ്‍ 30ന് പത്തു മണിക്ക്...
തിരുവനന്തപുരം: ത്രിഡി സൗജന്യ സോഫ്റ്റ് വെയര്‍ മോഡലിംഗ്അനിമേഷന് ടൂള്‍ ആയ ബ്ലെന്‍ഡര്‍ ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ ജൂണ്‍ 30ന് പത്തു മണിക്ക് തൈക്കാട് ഗവ. ഗസ്റ്റ്ഹൗസില്‍ നടത്തുന്നു.
കലാകാരന്മാര്ക്കിടയില് സ്വതന്ത്ര സോഫ്റ്റ് വെയര്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ട്രോണിക്സ് വിവരസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള രാജ്യാന്തര സ്വതന്ത്ര സോഫ്റ്റ് വെയര്‍ കേന്ദ്രമായ ഐസിഫോസാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നിലവിലുള്ള കുത്തക സോഫ്റ്റ് വെയറുകള്‍ക്കു പകരം ഉപയോഗിക്കാവുന്നതാണ് ബ്ലെന്‍ഡര്‍. അനിമേറ്റഡ് ചിത്രങ്ങള്‍, വിഷ്വല്‍ ഇഫക്ട്സ്, ത്രിഡി പ്രിന്റഡ് മോഡലുകള്‍, ത്രിഡി ആപ്ലിക്കേഷനുകള്‍, വിഡിയോ ഗെയിംസ് എന്നിവയില്‍ ഉപയോഗിക്കാവുന്നതാണിത്. ആര്‍ട്ടിസ്റ്റുകള്‍ക്ക് സ്വന്തം സൃഷ്ടിയില്‍ പൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍.
തിരുവനന്തപുരത്തെ ബ്ലെന്‍ഡര്‍ ആര്‍ട്ടിസ്റ്റുകള്‍ തങ്ങളുടെ വിജ്ഞാനവും വൈദഗ്ദ്ധ്യവും പരസ്പരം കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. താത്പര്യമുള്ളവര്‍ ഐസിഫോസിലെ ന്യൂ മീഡിയ ഡിസൈനര്‍ ജിനോ ജോസഫുമായി ബന്ധപ്പെടണം. മെയില്‍: gino.joseph@icfoss.in, ഫോണ്‍: 9633351160.
-Source: News Agency

COMMENTS