ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശ...
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ കശ്മീരില്‍ നിന്നുള്ള എം.എല്‍.എമാരുടെ യോഗം വിളിച്ചുകൂട്ടിയതിനുശേഷം ഈ തീരുമാനം എടുക്കുകയായിരുന്നു. ബി.ജെ.പി നേതാവ് റാം മാധവാണ് വാര്‍ത്താ സമ്മേളനം വിളിച്ച് ജമ്മു കശ്മീരിലുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യം അറിയിച്ചത്.
ഇതിനു പിന്നാലെ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി രാജിവച്ചു. ബി.ജെ.പി പിന്തുണ പിന്‍വലിച്ച ഉടന്‍ തന്നെ ഗവര്‍ണ്ണര്‍ക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. ബി.ജെ.പിയെ രാഷ്ട്രീയമായി നേരിടുമെന്ന് പി.ഡി.പി അറിയിച്ചു.
പാകിസ്ഥാനുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിലുള്ള പ്രതിഷേധവും കേന്ദ്ര സര്‍ക്കാര്‍ വിഘടനവാദികളുമായി സംസാരിക്കണമെന്നുള്ള ജമ്മു കശ്മീര്‍ ഗവണ്മെന്റിന്റെ നിലപാടുമാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.

COMMENTS