ബംഗളൂരു: തന്റെ പുതിയ ചിത്രം 'കാല' കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടന് രജനീകാന്ത് കര്‍ണ്ണാട...
ബംഗളൂരു: തന്റെ പുതിയ ചിത്രം 'കാല' കര്‍ണ്ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നടന് രജനീകാന്ത് കര്‍ണ്ണാടക ഹൈക്കോടതിയെ സമീപിച്ചു. കാവേരി നദീജല തര്‍ക്കത്തില്‍ രജനീകാന്ത് നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് കാല സിനിമയ്ക്കെതിരേ പ്രതിഷേധമുയരുകയും ചിത്രം വ്യാഴാഴ്ച റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, കര്‍ണാടകയില്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് (കെ.ഐഫ്.സി.സി) ചിത്രം റിലീസ് ചെയ്യില്ലെന്ന നിലപാടെടുക്കുകയുമായിരുന്നു.
എന്നാല്‍ കാവേരി വിഷയത്തില്‍ രജനീകാന്ത് മാപ്പു പറഞ്ഞാല്‍ തങ്ങളുടെ തീരുമാനം പുന: പരിശോധിക്കുമെന്ന് കെ.ഐഫ്.സി.സി പ്രസിഡന്റ് സ ര ഗോവിന്ദു പറഞ്ഞു.
കര്‍ണാടകയില്‍ ഏതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാലും തമിഴ്നാടിന് കാവേരി നദീജലം വിട്ടുനല്‍കണമെന്നായിരുന്നു, കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ രജനീകാന്ത് ആവശ്യപ്പെട്ടത്. ഇതിനോടു പ്രതികരിച്ച കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി രജനീകാന്തിനോട് കര്‍ണ്ണാടക സന്ദര്‍ശിക്കാനും കര്‍ഷകരുടെ പ്രശ്നങ്ങളും ഡാമുകളിലെ ജലനിരപ്പും കണ്ടു മനസ്സിലാക്കാനും ആവശ്യപ്പെട്ടിരുന്നു. കാവേരി ജലം വിട്ടുനല്‍കില്ല എന്ന തീരുമാനമായിരുന്നു മുഖ്യമന്ത്രി കുമാരസ്വാമി ഈ ആവശ്യത്തിലൂടെ അര്‍ത്ഥമാക്കിയത്.

COMMENTS