കൊല്ലം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശ്ശേരി എസ്എച്ച് ...
കൊല്ലം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ നവവരനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം നട്ടാശ്ശേരി എസ്എച്ച് മൗണ്ടില്‍ കെവില്‍ പി. ജോസഫിന്റെ (23) മൃതദേഹമാണ് തെന്മലക്കു 20 കിലോമീറ്റര്‍ അകലെ ചാലിയക്കര തോട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ കണ്ടത്.
വധു കൊല്ലം തെന്മല ഒറ്റക്കല്‍ സാനു ഭവനില്‍ നീനു ചാക്കോയുടെ (20) പരാതിയില്‍ സഹോദരന് ഷാനു ചാക്കോ ഉള്‍പ്പെടെ പത്തുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഷാനു ചാക്കോയെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. അതിനിടെയാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപ്പെടുത്തി ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം.
മാന്നാനത്ത് വീടാക്രമിച്ചാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച പുലര്‍ച്ചെയാണ് കെവിനെ തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ സഹോദരന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്..
കെവിനൊപ്പം അമ്മാവന്റെ മകനായ അനീഷിനെയും സംഘം തട്ടിക്കൊണ്ടുപോയിയിരുന്നു. കൊല്ലം പുനലൂര്‍ ഭാഗത്തേക്കു കൊണ്ടുപോകുന്നതിനിടെ അനീഷിനു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് വാഹനം വഴിയില്‍ നിര്‍ത്തിയിട്ടു. ഇതിനിടയിലാണ് കെവിനെ കാണാതായെന്നാണ് അനീഷ് പൊലീസിനു മൊഴി നല്‍കിയത്.
പിന്നീട് അനീഷിനെ സഘം വീട്ടില്‍ കൊണ്ടുവിട്ടു. ബന്ധുക്കളുടെ പരാതിയില്‍ ഗാന്ധി നഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
വെള്ളിയാഴ്ചയാണ് കെവിനും പുന്നല സ്വദേശിനിയായ യുവതിയും രജിസ്റ്റര്‍ വിവാഹം ചെയ്തത്.

COMMENTS