Search

ഡേവിഡ് ഗുഡാൾ ഇപ്പോൾ ചരിത്രപുരുഷനാണ്
ജോർജ് മാത്യു

ഹിന്ദു ദിനപത്രത്തിന്റെ പിൻപേജിൽ ഇടത് അറ്റത്ത് ഒരു സിങ്കിൾ കോളമുണ്ട്. ചെറിയ ചെറിയ വാർത്തകൾ ചെറിയ ചിത്രങ്ങളോടുകൂടി. ഞാനത് ശ്രദ്ധിക്കാറുണ്ട്. പലതും ഗൗരവതരമായ വാർത്തകളാകാറുണ്ട്. അങ്ങനൊരു മേയ് നാലാം തീയതിയിൽ കണ്ടെത്തിയ ആറ് വാചകം വാർത്തയായിരുന്നു വൈഗ ന്യൂസ്.കോമിൽ 'സുഖമരണ കമ്പനി  ലിമിറ്റഡ്' എന്ന പേരിൽ വന്ന എന്റെ ചെറുലേഖനം.

വൈഗയുടെ എഡിറ്റർ സംഭവം ചിത്രങ്ങളുടെ അകമ്പടിയോടെ പൊലിപ്പിച്ചെടുത്തു. അതിന്റെ പിറ്റേന്ന് മാതൃഭൂമി വാരിക (മേയ് 13 ലക്കം) എത്തുന്നു. പേജുകൾ 32  മുതൽ 47 വരെ നീണ്ടുനിൽക്കുന്ന ലേഖനത്തിന്റെ തലക്കെട്ട് മരണത്തോടടുത്തുള്ള സമാധാനത്തിന് ഒരു നിയമം (ശ്രീകുമാർ നെല്ലിക്കാപ്പിള്ളി).

ഈ കിടക്കയിലായിരുന്നു ഡേവിഡ് ഗുഡാള്‍ മരണം വരിച്ചത്

2018 മാർച്ച് ഒൻപതിന് സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപരമായ ആയാസരഹിത മരണത്തിനുള്ള അവകാശം എന്ന വിധിയുടെ വിശകലനം! അത് അവസാനിക്കുന്നിടത്ത് പ്രഭാ പിള്ളയുടെ രണ്ടു പേജ് ലേഖനം  (48-49 പുറം ) അനായാസേന മരണം! സ്വച്ഛന്ദ മൃത്യു.

ഹിന്ദു പത്രത്തിന്റെ മേയ് നാലാം തീയതിയിലെ ഡേവിഡ് ഗുഡാളിന്റെ സ്വച്ഛന്ദമൃത്യു എന്ന വാര്‍ത്ത
വെറും ആറ് വരി  മാത്രമായിരുന്നു. പക്ഷേ, ഇന്ന് (മേയ് 11) ആ വാർത്തയുടെ തുടർച്ച വന്നിരിക്കുന്നു. ഇന്റർനാഷണൽ പേജിൽ മൂന്ന്  കോളം വാർത്തയായി, ഏഴു പാരഗ്രാഫുകളിലായി-സവിസ്തരം-  '104  Year old dies in assisted suicide in Switzerland'.  ഇക്കഴിഞ്ഞ ആറ് ദിവസങ്ങളിൽ ഡേവിഡ് ഗുഡാൾ ഒരു സംഭവമായിരുന്നു എന്നാണ് എന്റെ ഒരു ഉൾവിളി. അല്ലെങ്കിൽ വെറും ആറുവരി പിന്നാമ്പുറ വാർത്ത എങ്ങനെ ഏഴു പാരഗ്രാഫ് നീളുന്ന അന്താരാഷ്ട്ര വാർത്തയായി!


ഒരു തമാശയ്ക്ക് വേണ്ടി പറയുകയാണ്: യാദൃച്ഛികമായാണ് അടുത്തിടെ അന്തരിച്ച ശ്രീ എം. സുകുമാരനെക്കുറിച്ച് വൈഗ ന്യൂസിൽ ഒരു കുറിപ്പ് നൽകിയത്. കൂട്ടത്തിൽ എന്റെ സ്വകാര്യ ദുഃഖമായിരുന്ന പ്രൊഫസർ സ്റ്റീഫൻ ഹോക്കിങ്ങിനെ (My God Died Young) എന്നായിരുന്നു എന്റെ എഫ്.ബി പ്രതികരണം), കൂടി പരാമർശിച്ചുപോയത് യാദൃച്ഛികമായിരുന്നു. ഇപ്പോൾ സംഭവിച്ചതുപോലെ നാലുനാളുകൾക്ക് ശേഷം വന്ന മാതൃഭൂമി വാരികയിൽ മൂന്നിൽ രണ്ടുഭാഗം എം.സുകുമാരന് വേണ്ടി മാറ്റിവച്ചിരുന്നു, ഒരു ആർക്കൈവ് പതിപ്പ്. പക്ഷേ, മൂന്നിൽ ഒരു ഭാഗമോ; സ്റ്റീഫൻ ഹോക്കിങ്ങിനുവേണ്ടിയും, അദ്ദേഹത്തെ ആദരിച്ചും കൊന്നുകൊലവിളിച്ചും. എന്തുമാകട്ടെ സ്റ്റീഫൻ ഹോക്കിങ്ങിനെ മലയാളികൾ എത്രമാത്രം നെഞ്ചിലേറ്റിയിരുന്നു എന്ന് ഈ വാരിക ചർച്ച വ്യക്തമാക്കിയിരുന്നു.

ഡേവിഡ് ഗുഡാൾ സ്വബോധത്തോടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടികൾ രേഖപ്പെടുത്തലുകളോടെ, മയക്കത്തിനുള്ള (Intravenous drip of Pentobarbital) മരുന്നിന്റെ സഹായത്തോടെ സ്വിറ്റ്‌സർലൻഡിലെ ഗ്രാമനഗരമായ ബേസലിൽ മഹാ ഉറക്കത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

കഴിഞ്ഞ ഇരുപത് വർഷമായി ഗുഡാളും ആത്മഹത്യ താലോലിക്കുകയായിരുന്നു, എന്നുവച്ചാൽ 84 ാം വയസ്സു മുതൽ. കഴിഞ്ഞ ഒരു വർഷം ജീവിതം വല്ലാണ്ട് മുഷിഞ്ഞു. സ്വരം നന്നല്ല എന്നു തോന്നിയാൽ പാട്ട് നിർത്താൻ കഴിയണം. അത് ജീവിതമായാലും അങ്ങനെതന്നെ ആവണം. സുപ്രീം കോടതിയുടെ വിധി നൂലാമാലകളുടെ ഭണ്ഡാരമാണിപ്പോൾ. കുരുക്കുകൾ അഴിക്കാൻ കാലം ഇനിയും വേണ്ടിവരും.

ഗുഡാൾ ഭാഗ്യവാനായിരുന്നതിനാൽ (ബുദ്ധിമാനും) സ്വിറ്റ്‌സർലണ്ടിലേക്ക് വണ്ടികയറി!

ലേഖകന്റെ ഫോൺ നമ്പർ: 9847921294

സുഖമരണ കമ്പനി ലിമിറ്റഡ്

http://www.vyganews.com/2018/05/david-goodall-life-story.htmlജീവിച്ചു മടുത്ത പ്രൊഫ. ഗുഡാള്‍ ബിഥോവന്റെ സംഗീതം കേട്ടുകൊണ്ട് മരണത്തെ പുല്‍കി, 104 വര്‍ഷത്തിനു ശേഷം പിന്മടക്കം സ്വിറ്റ്‌സര്‍ലന്‍ഡിലെ ആശുപത്രിയില്‍ മാരകവിഷം കുത്തിവച്ചുകൊണ്ട്...

http://www.vyganews.com/2018/05/prof-david-goodall-embraces-death.htmlvyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ഡേവിഡ് ഗുഡാൾ ഇപ്പോൾ ചരിത്രപുരുഷനാണ്