104 വര്‍ഷം ജീവിച്ചു മടുത്ത് വിഖ്യാത ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന് പ്രൊഫ. ഡേവിഡ് ഗുഡാള്‍ വന്‍കര കടന്ന് സ്വിറ്റ്സര്‍ലന്‍ഡിലെത്തി മരണത്തെ ...
104 വര്‍ഷം ജീവിച്ചു മടുത്ത് വിഖ്യാത ഓസ്ട്രേലിയന്‍ ശാസ്ത്രജ്ഞന് പ്രൊഫ. ഡേവിഡ് ഗുഡാള്‍ വന്‍കര കടന്ന് സ്വിറ്റ്സര്‍ലന്‍ഡിലെത്തി മരണത്തെ പുല്കി.
ദയാവധം നിഷിദ്ധമായ ഓസ്ട്രേലിയയില്‍നിന്ന് യൂറോപ്പിലെത്തിയാണ് അദ്ദേഹം മടുത്ത ജീവിതം അവസാനിപ്പിച്ചു തിരിച്ചുപോയത്. ബിഥോവന്റെ ഓഡ് റ്റു ജോയ് കേട്ടുകൊണ്ട് കിടന്നാണ് അദ്ദേഹം മരണം വരിച്ചത്.
ദയാവധത്തെ അനുകൂലിക്കുന്ന എക്സിറ്റ് ഇന്റര്‍നാഷണല്‍ എന്ന സംഘടനയുടെ സഹായത്തോടെയാണ് ഓസ്ട്രേലിയയില്‍ നിന്ന് പ്രൊഫ. ഗുഡാള്‍ ഏതാനും ദിവസം മുന്‍പ് സ്വിറ്റ്സര്‍ലന്റിലെത്തിയത്.
ആശുപത്രി മുറിയിലെ ഈ കിടക്കയിലായിരുന്നു പ്രൊഫ. ഗുഡാള്‍ ജീവിതം അവസാനിപ്പിച്ചു മടങ്ങിയത്
മരണത്തിനു മുന്‍പ് ബേസലിലെ ഹോട്ടലില്‍ അദ്ദേഹം ക്രിസ്ത്യന്‍ വെബര്‍ എന്ന മാധ്യമപ്രവര്‍ത്തകനുമായി സംസാരിച്ചിരുന്നു. എനിക്കു ജീവിതം മടുത്തു. ഗുരുതര രോഗങ്ങളൊന്നുമില്ല. പക്ഷേ, പരസഹായമില്ലാതെ നടക്കാന്‍ വയ്യാതായിരിക്കുന്നു. കേഴ് വിക്കു പ്രശ്നമില്ല. പക്ഷേ, കാഴ്ച വല്ലാതെ മങ്ങിയിരിക്കുന്നു. എനിക്കു കിളിയൊച്ചകള്‍ കേള്‍ക്കാം, പക്ഷേ, അവയെ കാണാനാവുന്നില്ല. എനിക്ക് ഇപ്പോഴും പുറത്തിറങ്ങി നടക്കാന്‍ മോഹമുണ്ട്, പക്ഷേ, വീല്‍ചെയര്‍ വിട്ടെഴുന്നേല്ക്കാനാവുന്നില്ല. നൂറാം വയസ്സെത്തിയപ്പോള്‍ തന്നെ മടുത്തിരുന്നു. പിന്നെയും നാലു വര്‍ഷം കൂടി. ഇനിയും വയ്യ. അതിനാല്‍ തിരിച്ചു പോയേ തീരൂ, ഡോ. ഗുഡാള്‍ പറഞ്ഞിരുന്നു.
നാലു മക്കളുടെ അച്ഛനും പന്ത്രണ്ട് പേരക്കുട്ടികളുടെ മുത്തച്ഛനുമാണ് പ്രൊഫ. ഗുഡാള്‍. മൂന്നു വിവാഹങ്ങള്‍ 104 വര്‍ഷം നീണ്ട ജീവിതത്തിനിടെ.
ഇപ്പോള്‍ അദ്ദേഹത്തിന് ജീവിതം അവസാനിപ്പിക്കാന്‍ ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ നിന്ന് സ്വിറ്റ്സര്‍ലന്റിലേക്കു പോകാന്‍ എക്സിറ്റ് ഇന്‍ര്‍നാഷണല്‍ 20,000 ഡോളറാണ് പിരിച്ചുകൊടുത്തത്.
COMMENTS