കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് ബി.ജെ.പി ഹര്‍ത്താലിന് ആഹ...
കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയത്ത് ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫും നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പന്ത്രണ്ട് പേര്‍ക്കും ഡി.വൈ.എഫ്.ഐ ബന്ധമുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ പൊലീസ് കസ്റ്റഡിയിലായ ഇബ്രാഹിംകുട്ടിയുടെ കയ്യില്‍ നിന്ന് വാഹനം കൊണ്ടുപോയത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്, ഇന്ന് രാവിലെ പിടിയിലായ ഇശാലും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണ്. ഇടമണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നല്കുന്ന വിവരം. ഇനി പിടിയിലാകാന്‍ ഉള്ളവര്‍ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാന്‍ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
എന്നാല്‍ ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കണ്ണുകളില്‍ മാരക മുറിവേറ്റിട്ടുണ്ട്. കെവിന്റെ കണ്ണുകള്‍ ചൂഴ്ന്നെടുത്തുവെന്നാണ് സൂചന. കെവിന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

COMMENTS