ജാവേദ് റഹ്മാന് ബംഗളൂരു: കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പിൽ ബിജെപി എങ്ങനെ കണക്ക് തികയ്ക്കുമെന്ന് സർവരും ആകാംക്ഷയോടെ ഇരിക്ക...
ജാവേദ് റഹ്മാന്
ബംഗളൂരു: കർണാടകത്തിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പിൽ ബിജെപി എങ്ങനെ കണക്ക് തികയ്ക്കുമെന്ന് സർവരും ആകാംക്ഷയോടെ ഇരിക്കുമ്പോൾ ശ്രദ്ധാ കേന്ദ്രമാവുന്നത് 20 ലിങ്കായത്ത് എംഎൽഎമാരാണ്. 18 പേർ കോൺഗ്രസിലും രണ്ടു പേർ ജനതാദൾ എസിലും.
ഭൂരിപക്ഷം തികയ്ക്കാൻ എട്ടുപേരെ കൂടിയാണ് യദിയൂരപ്പയ്ക്കു വേണ്ടത്. അത്രയും പേരെ റാഞ്ചാൻ ബിജെപിക്കു സമയം കിട്ടിയിട്ടില്ല. അപ്പോൾ കണക്ക് എങ്ങനെ തികയ്ക്കുമെന്നാണ് സംശയം.
ഇവിടെയാണ് ജാതിക്കാർഡ് ബി ജെ പി പ്രയോഗിച്ചിരിക്കുന്നത്. ലിംഗായത്ത് സമദായക്കാരനായ യെദിയൂരപ്പ മുഖ്യമന്ത്രി ആകുന്നതു തടയാൻ വേണ്ടിയായിരിക്കും ഈ 20 പേരും വോട്ടു ചെയ്യാൻ പോകുന്നതെന്നാണ് സമുദായ നേതാക്കളോടു ബി ജെ പി പറഞ്ഞിരിക്കുന്നത്.
മാത്രമല്ല, ലിങ്കായത്തുകളുടെ ബദ്ധശത്രുക്കളായ വൊക്കലിംഗ സുദായത്തിന്റെ നേതാവായ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുന്നതിനു കുട്ടിയായിരിക്കും ഇവർ വോട്ടു ചെയ്യാൻ പോകുന്നതെന്നും ജാതിത്തല വന്മാരെ ബിജെപി ധരിപ്പിച്ചിട്ടുണ്ട്.
എംഎല്‍എമാരെ പണം കൊടുത്തു പിടിക്കാനാവാതെ വന്നപ്പോൾ അവരുടെ ജാതി വിഭാഗം നേതാക്കളെ സ്വാധീനിച്ചു പണം നല്കി വോട്ടു മറിക്കാൻ ശ്രമം നടക്കുന്നതായും ആരോപണമുണ്ട്.
ഇതിനിടെ, തന്റെ രണ്ട് എം എൽ എ മാർ ചാടിപ്പോയെന്ന് ഇന്നലെ കുമാരസ്വാമി പറഞ്ഞതും ഇതിനോടു കൂട്ടി വായിക്കേണ്ടതാണ്.
നേതാക്കൾ പറഞ്ഞാൽ ലിങ്കായത്ത് എംഎൽഎമാർക്ക് അനുസരിക്കാതിരിക്കാനാവില്ല. കർണാടകത്തിലെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിന് സാധ്യത ഏറെയാണ്. അപ്പോൾ നേതൃത്വത്തെയും സുദായത്തെയും പിണക്കി അവർക്ക് നിൽക്കാനാവില്ല. ഇതെല്ലാം മുന്നിൽക്കണ്ട് സൂക്ഷിച്ചു മാത്രമേ ലിങ്കായത്ത് എംഎൽഎമാർക്ക് നിൽക്കാനാവൂ.
എന്നാൽ, കുമാരസ്വാമിക്കു പിന്തുണ ഉറപ്പു നല്കി ഗവർണർക്കു ഒപ്പിട്ടു കൊടുത്തിട്ടുള്ളതിനാൽ കൂറുമാറ്റ നിയമപ്ര കാ രം കസേര തെറിക്കുമെന്ന ഭയവും ഈ എംഎല്‍എമാർക്കുണ്ട്.
കോണ്‍ഗ്രസിലും ജനതാദള്‍ എസിലുമുള്ള ലിംഗായത്ത് വിഭാഗക്കാരായ എംഎല്‍എമാർക്ക് ഇതിനകം തന്നെ ഒരാള്‍ക്ക് 100 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് എംഎല്‍എമാരുടെ മനസ്സിളക
വിപ്പ് ലംഘിച്ചു വോട്ടു ചെയ്താല്‍ ആ എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെടാം. അതിനു പ്രത്യുപകാരമാണ് 100 കോടിയോ അതില്‍ കൂടുതലോ വരുന്ന പ്രതിഫലം. ഇനി അയോഗ്യത കല്പിക്കണമെങ്കിലും അതിനു നടപടിക്രമങ്ങളുണ്ട്. സര്‍ക്കാര്‍ ബിജെപിയുടേതായാല് അയോഗ്യത എളുപ്പമാവില്ല. പിന്നെ കോടതിയില്‍ പോയി നീണ്ട വിചാരണയ്ക്കൊടുവില് അയോഗ്യത വരുമ്പോഴേക്കും സര്‍ക്കാരിന്റെ കാലാവധി കഴിയാറായിട്ടുണ്ടാവും. ഇത്തരം ഗെയിം പ് ളാനുകളോടെയാണ് ബിജെപി കളിക്കുന്നത്.
COMMENTS