അള്‍ജിയേഴ്സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര് മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ഏതാനും പേര...
അള്‍ജിയേഴ്സ്: അള്‍ജീരിയയുടെ തലസ്ഥാനമായ അള്‍ജിയേഴ്സില്‍ സൈനിക വിമാനം തകര്‍ന്ന് 257 പേര് മരിച്ചു. പരിക്കുകളോടെ രക്ഷപ്പെട്ട ഏതാനും പേര് സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.
വിമാനം പറന്നുയര്‍ന്ന ഉടന്‍ ചിറകുകളില്‍ ഒന്നിനു തീപിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
നിരവധി അഗ്നിശമനസേനാ യൂണിറ്റുകളും സൈനികരും ഏറെ പണിപ്പെട്ടാണ് വിമാനഭാഗങ്ങളിലെ തീയണച്ചത്.
നഗരത്തിന്റെ തെക്കുപടിഞ്ഞാറുള്ള ബൌഫാരിക് എയര്‍പോര്‍ട്ടിന് സമീപത്തായി വിമാനം ചിതറിത്തെറിച്ചു വീഴുകയായിരുന്നു. വിമാനഭാഗങ്ങളില്‍ നിന്ന് തീയും പുകയും ഉയരുന്നുണ്ടായിരുന്നു.
റഷ്യന്‍ നിര്‍മിത ഇലൂഷിന്‍ ഐഎല്‍ 76 സൈനിക വിമാനം പ്രാദേശിക സമയം രാവിലെ എട്ടു മണിക്ക് പറന്നുയര്‍ന്നുടന്‍ വിമാനത്താവളത്തിനു സമീപത്തെ ആളൊഴിഞ്ഞ പാടത്തു തകര്‍ന്നുവീഴുകയായിരുന്നുവെന്ന് മേജര്‍ ജനറല്‍ ബൂലേം മാഡി പറഞ്ഞു.
വിമാനം 150 മീറ്ററോളം ഉയരത്തിലെത്തിയപ്പോള്‍ തന്നെ ചിറകില്‍ തീ ദൃശ്യമായിരുന്നു. നഗരത്തിലെ പ്രധാന പാതകളിലൊന്നിനു മുകളിലായിരുന്നു വിമാനം അപ്പോള്‍. ഉടന്‍ തന്നെ പൈലറ്റ് വിമാനത്തിന്റെ ഗതി മാറ്റി ആളൊഴിഞ്ഞ പാടത്ത് ഇടിച്ചിറക്കുകയായിരുന്നു.
COMMENTS