കോന്നി: പത്തനംതിട്ട കൊക്കാത്തോട് അപ്പൂപ്പന്‍തോട് കിടങ്ങില്‍ കിഴക്കേതില്‍ രവി (45)യെ വനത്തില്‍ വച്ചു കടുവ കടിച്ചുകൊന്നു ഭക്ഷണമാക്കി. രവി...
കോന്നി: പത്തനംതിട്ട കൊക്കാത്തോട് അപ്പൂപ്പന്‍തോട് കിടങ്ങില്‍ കിഴക്കേതില്‍ രവി (45)യെ വനത്തില്‍ വച്ചു കടുവ കടിച്ചുകൊന്നു ഭക്ഷണമാക്കി. രവിയുടെ തലയും വലതു കൈയും വലതു കാലും മാത്രമാണ് ബാക്കി കിട്ടിയത്.
രവിയെ കടുവ തിന്നതു തന്നെയെന്നു വനം അധികൃതര്‍ സ്ഥിരീകരിച്ചു. ബന്ധുവീട്ടിലായിരുന്ന ഭാര്യ ബിന്ദു ശനിയാഴ്ച ഉച്ചകഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ രവിയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് പലേടത്തും തിരഞ്ഞു.
നാട്ടുകാരും വനസംരക്ഷണ സമിതി പ്രവര്‍ത്തകരും ഞായറാഴ്ച രാവിലെ കോന്നി ഫോറസ്റ്റ് ഡിവിഷനിലെ അപ്പൂപ്പന്‍തോട് വനത്തില്‍ നടത്തിയ തിരച്ചിലിലാണ് ശരീരഭാഗങ്ങള്‍ കണ്ടത്.
അപ്പൂപ്പന്തോടിനടുത്ത് വനത്തിലെ ആനച്ചന്ത ഭാഗത്ത് രവിയുടെ ലുങ്കിയും ചെരിപ്പും കണ്ടിരുന്നു. തുടര്‍ന്നാണ് സംശയം തോന്നി ഉള്‍വനത്തില്‍ തിരഞ്ഞത്. കടുവയുടെ കാല്പാടും മല്‍പിടിത്തത്തിന്റെ ലക്ഷണങ്ങളും വ്യക്തമായതോടെ ഉള്‍വനത്തില്‍ തിരഞ്ഞു. ആദ്യം തലയും പിന്നീട് വലത് കാലിന്റെയും വലത് കൈയുടെയും ഭാഗങ്ങളും കണ്ടെത്തി. ബാക്കി ശരീര ഭാഗങ്ങള്‍ കടുവ ഭക്ഷിച്ചുവെന്നാണ് നിഗമനം.
കടുവയുടെ കാല്‍പ്പാടുകളും രോമവും ഫോറന്‍സിക് വിദഗ്ദ്ധരെത്തി കണ്ടെത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹഭാഗങ്ങള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
വനം വകുപ്പിലെ താത്കാലിക ജോലികള്‍ ചെയ്തിട്ടുള്ള രവി ഫയര്‍ വാച്ചറായും ജോലി ചെയ്തിട്ടുണ്ട്.
വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഇറങ്ങിയ വേളയില്‍ രവി ആക്രമിക്കപ്പെട്ടതാവാമെന്നാണ് കരുതുന്നതെന്ന് കോന്നി ഡിഎഫ്ഒ എസ്.ജി. മഹേഷ് കുമാര്‍ പറഞ്ഞു.
Keywords: Tiger, Man eater, Pathanamthitta
COMMENTS