വാഷിംഗ്ടണ്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ തങ്ങള്‍ക്കു വലിയ തെറ്റുപറ്റിയെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് ...
വാഷിംഗ്ടണ്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതില്‍ തങ്ങള്‍ക്കു വലിയ തെറ്റുപറ്റിയെന്ന് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ കുറ്റസമ്മതം.
ഡേറ്റ ചോര്‍ച്ച വിഷയത്തില്‍ യുഎസ് കോണ്‍ഗ്രസ് സെനറ്റ് ജുഡിഷറി ആന്‍ഡ് കൊമേഴ്സ് കമ്മിറ്റിക്കു മുന്‍പാകെ ഹാജരായ സുക്കര്‍ബര്‍ഗ് പിടിച്ചുനില്ക്കാന് വഴിയില്ലാതെ വന്നപ്പോള്‍ മാപ്പപേക്ഷിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പുകളിലെ ഇടപെടല്‍, വ്യാജ വാര്‍ത്തകള്‍ എന്നിവയില്‍ കന്പനി വേണ്ടത്ര ജാഗ്രത കാട്ടിയില്ല. തിരഞ്ഞെടുപ്പുകളെ ഫേസ്ബുക്ക് മാനിക്കുന്നു. ലോകമാകെ ചര്‍ച്ചയായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കിനെ കൂടുതല്‍ സുരക്ഷിതമാക്കുമെന്നും ഇതിനു വേണ്ടി ഘടനാപരമായ മാറ്റങ്ങള്‍ക്ക് തയ്യാറെടുക്കുകയാണെന്നും സുക്കര്‍ബര്‍ഗ് കമ്മിറ്റിക്കു മുന്‍പാകെ വ്യക്തമാക്കി.
അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കില്‍നിന്നു
സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും കൈവശപ്പെടുത്തി ദുരുപയോഗം ചെയ്തുവെന്നാണ് കണ്ടെത്തിയിരുന്നത്.
അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഉള്‍പ്പെടെ ഈ വിവരങ്ങള്‍ ഉപയോഗിച്ചതായി വെളിപ്പെട്ടതോടെയാണ് ഫേസ്ബുക്ക് വിവാദത്തിലായത്.
ഇതേസമയം, ഇന്ത്യയില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഫേസ് ബുക്ക് ഒരു തരത്തിലും ഇടപെടില്ലെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കുകയും ചെയ്തു.
Keywords: Mark Zuckerberg, Facebook, US Congress, India Elections
COMMENTS