മദ്യലഹരിയില്‍ യുവനടിയെ കടന്നുപിടിക്കാന്‍ ശ്രമം. തിങ്കളാഴ്ച വൈകിട്ട് മുക്കത്ത് ജ്വലറിയുടെ ഉദ്ഘാടനത്തിനെത്തുമ്പോഴാണ് സംഭവം. തിക്കിലുംതി...
തിക്കിലുംതിരക്കിലും പെട്ട നടിയെ ഇയാള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗോതമ്പ് റോഡ് ചേലാംകുന്ന് മനുവിനെ(21) അറസ്റ്റ് ചെയ്തു. നടി മുക്കം പൊലീസിനു നല്കിയ പരാതിയിലായിരുന്നു അറസ്റ്റ്.
ജ്വലറിയുടെ ഉദ്ഘാടനത്തിനു നടി നിക്കി ഗല്റാണിയെയായിരുന്നു ക്ഷണിച്ചിരുന്നത്. നിക്കിക്ക് എത്തിച്ചേരാനാവില്ല എന്ന് അറിയിച്ചതോടെയാണ് മലയാളത്തിലെ യുവനടിയെ ക്ഷണിച്ചത്.
Highlights: Actress abuse case accused held in Mukkam
COMMENTS