Search

പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പിന്നെയും മാനഭംഗം, 17കാരന്‍ അറസ്റ്റില്‍, ദൃശ്യങ്ങള്‍ കണ്ടു കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മൂന്നുപേരെ പൊലീസ് തിരയുന്നു

മുംബയ്: പതിനാറുകാരിയായെ മാനഭംഗപ്പെടുത്തി വീഡിയോ പകര്‍ത്തി പിന്നെയും ഭീഷണിപ്പെടുത്തി പീഡിപ്പിച്ച 17കാരനെ അറസ്റ്റുചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റു മൂന്നു യുവാക്കളെ കൂടി പൊലീസ് തിരയുകയാണ്.

കുര്‍ളയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. അറസ്റ്റിലായ പ്രതിക്കു പ്രായപൂര്‍ത്തിയെത്താത്തതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് ഒബ്‌സര്‍വേഷന്‍ ഹോമിലടച്ചു.

ബലാത്സംഗം, ബ്ലാക്ക് മെയില്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പോക്‌സോ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതിക്കു പ്രായം 17 ആണെങ്കിലും ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ മുതിര്‍ന്നവരായി കണക്കാക്കി കേസെടുക്കാമെന്ന പുതിയ നിയമപ്രകാരം നടപടിയെക്കുറിച്ച് ആലോചിക്കുന്നതായും പൊലീസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് കുര്‍ള സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ലാലസാഹിബ് ഷെട്ടി
നല്കുന്ന വിശദീകരണം ഇങ്ങനെ:

തന്റെ മകളുടെ ലൈംഗിക ദൃശ്യങ്ങളുടെ ക്‌ളിപ്പിംഗ് ചുറ്റുവട്ടത്ത് പലരുടെയും ഫോണില്‍ കറങ്ങുന്നതായി കുട്ടിയുടെ അച്ഛന് വിവരം കിട്ടി. തുടര്‍ന്ന് മകളെ ചോദ്യം ചെയ്തപ്പോഴാണ് അച്ഛന് നടക്കുന്ന പീഡനത്തിന്റെ വിവരങ്ങള്‍ അറിയാനായത്. തനിക്കുണ്ടായ ദുരനുഭവം കുട്ടി പൊട്ടിക്കരഞ്ഞുകൊണ്ട് അച്ഛനോട് പറുകയായിരുന്നു.

അടുത്ത വീട്ടിലെ പതിനേഴുകാരന്‍ പെണ്‍കുട്ടിയുമായി പ്രണയം നടിച്ച് അടുത്തുകൂടി. കുട്ടിയെ വശത്താക്കി ഒരു ദിവസം തന്റെ വീട്ടിന്റെ ടെറസിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി, അവിടെവച്ചു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

രണ്ടു ദിവസം കഴിഞ്ഞ് ദൃശ്യങ്ങള്‍ കാട്ടി കുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ടെറസിലേക്കു ക്ഷണിച്ചു. ചെന്നില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയപ്പോള്‍ ഭയന്ന പെണ്‍കുട്ടി വഴങ്ങി.

ഇതിനിടെ, ആണ്‍കുട്ടി തന്റെ അടുത്ത ചങ്ങാതിമാര്‍ക്ക് ദൃശ്യങ്ങള്‍ കാട്ടിക്കൊടുത്തു. അവരില്‍ ആരുടെയോ ഫോണിലേക്ക് പകര്‍ന്ന ദൃശ്യങ്ങള്‍ പതുക്കെ പുറത്തേയ്ക്കു പോയി നാട്ടിലാകെ പരന്നു.

ഇതു കണ്ട മൂന്നു യുവാക്കള്‍ പലപ്പോഴായി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി. തങ്ങള്‍ക്കു വഴങ്ങിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ നാടാകെ പരത്തുമെന്നായിരുന്നു ഇവരുടെ ഭീഷണി.

പെണ്‍കുട്ടിയുടെ അച്ഛന്‍ പൊലീസിനെ സമീപിച്ചെങ്കിലും കേസാക്കാന്‍ താത്പര്യമില്ലായിരുന്നു. സാധാരണ കുടുംബാംഗമായ അദ്ദേഹത്തിന് കേസ് ശക്തമായാല്‍ മകളുടെ ഭാവി തകരുമെന്ന ഭയമായിരുന്നു. എന്നാല്‍, കേസ് കുട്ടിക്ക് ഒരു തരത്തിലും തലവേദനയാവില്ലെന്ന് പൊലീസ് ഉറപ്പുകൊടുത്തു. ഒരിക്കല്‍ മജിസ്‌ട്രേട്ടിനു മുന്നിലെത്തി മൊഴി കൊടുത്താല്‍ പിന്നെ കുട്ടിക്ക് ഒരു തലവേദനയുമുണ്ടാവില്ലെന്ന് പൊലീസ് ഉറപ്പുകൊടുത്തതിനെ തുടര്‍ന്നാണ് കുട്ടിയും അച്ഛനും പരാതിയുമായി എത്തിയത്.

പെണ്‍കുട്ടിയുടെ അച്ഛന്‍, ഒരിക്കലും ഒരു സ്റ്റേഷന്‍പോലുമില്ലാത്ത ഒരു മധ്യവര്‍ഗ്ഗക്കാരന്‍, ആദ്യം പരാതി നല്‍കാന്‍ തയ്യാറായില്ല. പുതിയ നിയമപ്രകാരം പെണ്‍കുട്ടിയെ കോടതിയില്‍ വിചാരണ ചെയ്യേണ്ടതില്ലെന്ന് പൊലീസിന് ബോധ്യമായി. പ്രതിയെ പിടികൂടാന്‍ ഒരു മജിസ്‌ട്രേറ്റിനു മുന്‍പായി രേഖാമൂലം പരാതി നല്‍കി. സമൂഹത്തിലെ മുതിര്‍ന്നയാളുകളില്‍ നിന്ന് ലഭിച്ച ഉറപ്പ് നല്‍കിയ ശേഷം ഒടുവില്‍ ഒരു പരാതി നല്‍കി.

പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയയാക്കി. ഫലം വന്നാലുടന്‍ കേസിന്റെ തുടര്‍ നടപടികളുണ്ടാവും. മുങ്ങിയ പ്രതികള്‍ക്കായും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കായും തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Keywords: Mumbai, Rape, Crime, Minor Girl

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പതിനാറുകാരിയെ പീഡിപ്പിച്ച് ദൃശ്യം പകര്‍ത്തി പിന്നെയും മാനഭംഗം, 17കാരന്‍ അറസ്റ്റില്‍, ദൃശ്യങ്ങള്‍ കണ്ടു കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച മൂന്നുപേരെ പൊലീസ് തിരയുന്നു