കോട്ടയം: കണക്കെടുപ്പിന്റെ പേരു പറഞ്ഞ് സപ്ലൈകോ ലാഭം മാര്‍ക്കറ്റുകള്‍ ഒരാഴ്ചത്തേക്ക് അടച്ചത് ജനത്തിനെ വലയ്ക്കുന്നു. ഈസ്റ്റര്‍ കാലമായതിനാല...
ഇനി ഏപ്രില്‍ രണ്ടിനേ സപ്ലൈകോ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. രണ്ടിന് പൊതുപണിമുടക്കായതിനാല്‍ മൂന്നിനേ ശരിക്കും പ്രവര്‍ത്തനം നടക്കുകയുള്ളൂ. ഇതും സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുകയാണ്.
ഉല്‍പ്പന്നങ്ങള്‍ തരംതിരിക്കുന്നതിനും സ്റ്റോക്ക് എടുക്കുന്നതിനുമായാണ് നേരത്തേ അടച്ചതെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ പൊതുവിതരണ സ്ഥാപനങ്ങള്‍ ഏറിയാല്‍ കണക്കെടുപ്പിനായി രണ്ടു ദിവസം മാത്രമേ അടയ്ക്കുകയുള്ളൂ എന്ന കാരണത്താല്‍ ഒരാഴ്ചയിലേറെ സപ്ലൈകോ അടച്ചിടുന്നത് പ്രതിഷേധത്തിന് വഴിയൊരുക്കുന്നു.
COMMENTS