കൊല്ലം: പുനലൂരില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സുഗതന...
കൊല്ലം: പുനലൂരില്‍ എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ വിഷമിച്ച് ആത്മഹത്യ ചെയ്ത പ്രവാസി മലയാളി സുഗതന്റെ കുടുംബത്തിന് വര്‍ക്ക് ഷോപ്പ് അവിടെ തന്നെ തുടങ്ങാന്‍ പഞ്ചായത്ത് രേഖാമൂലം അനുമതി നല്കി. എന്നാല്‍ ഇതിന് അനുമതി നല്‍കരുതെന്ന് സിപിഐ അംഗങ്ങള്‍ പഞ്ചായത്ത് യോഗത്തില്‍ എതിര്‍ത്തിരുന്നു.
അതേ സ്ഥലത്ത് വര്‍ക്ക്ഷോപ്പ് തുടങ്ങാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് സുഗതന്റെ കുടുംബത്തിന് ഉറപ്പുനല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇപ്പോള്‍ പഞ്ചായത്ത് അനുമതി നല്‍കിയിരിക്കുന്നത്.
എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ വര്‍ക്ക്ഷോപ്പിന് മുന്നില്‍ കൊടികുത്തിയതില്‍ മനംനൊന്താണ് നിര്‍മ്മാണത്തിലിരുന്ന വര്‍ക്ഷോപ്പില്‍ തന്നെ സുഗതന് ജീവനൊടുക്കിയത്. സംഭവത്തില്‍ എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കെതിരെ നേരത്തെ തന്നെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
പണം നല്കി പ്രശ്നം ഒത്തുതീര്‍പ്പാക്കാം എന്ന് പറഞ്ഞു പിതാവിനെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമീപിച്ചതായി സുഗതന്റെ മകന് പിന്നീട് വെളിപ്പെടുത്തിരുന്നു.
COMMENTS