Search

ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ നമ്മുടെ സംസ്‌കാരം മനസ്സിലാക്കി പെരുമാറണം: കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം


ന്യൂഡല്‍ഹി: ഇന്ത്യയിലെത്തുന്ന വിദേശികള്‍ ബിക്കിനിയിട്ട് നടക്കരുതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. ഇന്ത്യയില്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ ഇന്ത്യന്‍ സംസ്‌കാരം എന്തെന്ന് മനസിലാക്കണമെന്നും അതിനിണങ്ങുന്ന രീതിയില്‍ വസ്ത്രധാരണം ചെയ്യണമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം വ്യക്തമാക്കി. വിദേശികള്‍ അവരുടെ രാജ്യത്ത് ബിക്കിനി ഇട്ട് നടക്കുന്നത് സാധാരണമാണെന്നും എന്നാല്‍ ഇന്ത്യയില്‍ അത് അനുവദിക്കാനാവില്ലെന്നും കണ്ണന്താനം വ്യക്തമാക്കി.

ഓരോ രാജ്യത്തും അവിടത്തെ പ്രാദേശിക സംസ്‌കാരങ്ങള്‍ക്ക് മൂല്യമുണ്ട്. വിദേശ വിനോദ സഞ്ചാരികള്‍ ആ സംസ്‌കാരം ഉള്‍കൊള്ളാന്‍ ശ്രമിക്കണം. ഇന്ത്യയില്‍ വരുന്ന സഞ്ചാരികള്‍ നമ്മുടെ സംസ്‌കാരം പിന്തുടരാന്‍ ശ്രമിക്കണമെന്നും എന്നാല്‍ എല്ലാവരും സാരി ഉടുക്കണമെന്നല്ല താന്‍ ഉദ്ദേശിച്ചതെന്നും കണ്ണന്താനം വ്യക്തമാക്കി.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “ ഇന്ത്യയിലെത്തുന്ന വിദേശ വിനോദ സഞ്ചാരികള്‍ നമ്മുടെ സംസ്‌കാരം മനസ്സിലാക്കി പെരുമാറണം: കേന്ദ്ര ടൂറിസംമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം