ഓവല്‍: ഐ.സി.സി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ നാലാമത്തെ കിരീടം സ്വന്തമാക്കി. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്.
ഇതോടെ കൂടുതല്‍ ലോക കിരീടം നേടിയ രാജ്യം എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി. മൂന്ന് കിരീടം നേടിയിട്ടുള്ള ഓസ്‌ട്രേലിയയാണ് രണ്ടാമത്.
ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയ 47.2 ഓവറിൽ 216 റണ്‍സിന് ഓൾ ഒൗട്ടായി.38.5 ഓവറിൽ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.
ഇടംകൈയൻ ഓപ്പണർ മൻജോത് കൽറ 101 റണ്‍സുമായി പുറത്താകാതെ നിന്നു. 102 പന്തിൽ എട്ട് ഫോറും രണ്ടു സിക്സും നേടി മൻജോത് കൽറ ഫൈനലിന്‍റെ താരവുമായി.
ശുബ്മാൻ ഗിൽ (31), ക്യാപ്റ്റൻ പൃഥ്വി ഷാ (29) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. 47 റണ്‍സുമായി ഹാർവിക് ദേശായിയും പുറത്താകാതെ നിന്നു.
ഓസീസിന് വേണ്ടി ജൊനാദൻ മെർലോ മാത്രമാണ് പൊരുതിയത്. മർലോയുടെ (76) മികവിലാണ് ഓസീസ് 216 റണ്‍സ് നേടിയത്. ശിവം മവി, കമലേഷ് നാഗർകോട്ടി, ഇഷാൻ പോറൽ, അൻകുൾ റോയ് എന്നിവർ ഇന്ത്യയ്ക്ക് വേണ്ടി രണ്ടു വിക്കറ്റ് വീതം നേടി.
ഇന്ത്യയുടെ ശുബ്മാൻ ഗില്ലാണ് പ്ലെയർ ഓഫ് ദ ടൂർണമെന്‍റ്. ഗിൽ 374 റൺസാണ് ലോകകപ്പിൽ അടിച്ചു ശുബ്മാൻ കൂട്ടിയത്.
മുഹമ്മദ് കൈഫ്, വിരാട് കോഹ്‌ലി, ഉന്മുക് ചന്ദ് എന്നിവരുടെ നായകത്വത്തിലും അണ്ടർ-19 ക്രിക്കറ്റിൽ ഇന്ത്യ ചാന്പ്യന്മാരായിട്ടുണ്ട്.
പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ ശിഷ്യത്വത്തിലാണ് യുവ നിര കിരീടം ചൂടിയത്. ഫൈനലില്‍ അമിതാവേശത്തിനു മുതിരാതെ, രാഹുലിന്റെ അതേ ശൈലിയിലാണ് അദ്ദേഹത്തിന്റെ കുട്ടികളും ബാറ്റ് വീശിയത്. ഒരു ഘട്ടത്തിലും പതറാതെയായിരുന്നു ഇന്ത്യന്‍ നിര വിജയകിരീടം ചൂടിയത്.
Keywords: India, Cricket, World Cup, Rahul Dravid
0 thoughts on “അണ്ടര്‍ 19 ലോകകപ്പ്ഃ നാല് കിരീടം നേടി കൂടുതല്‍ ലോക കിരീടം നേടിയ രാജ്യം എന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി”