BREAKING NEWS
Search

മകന് വധഭീഷണി ഉണ്ടെന്നറിയിച്ചിട്ടും പൊലീസ് അവഗണിച്ചു: കണ്ണൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ അച്ഛന്‍ മുഹമ്മദ്



കണ്ണൂര്‍: കണ്ണൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന് നിരന്തരം വധഭീഷണി ഉണ്ടായിരുന്നെന്നും പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നെന്നും ശുഹൈബിന്റെ അച്ഛന്‍ മുഹമ്മദ് വ്യക്തമാക്കി.

മരണം നടന്ന് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പൊലീസ് വീട്ടില്‍ വരികയോ മൊഴിയെടുക്കുകയോ ചെയ്തിട്ടില്ല. മുമ്പ് ജയിലിലായിരുന്നപ്പോഴും ശുഹൈബിനെ ആക്രമിക്കാന്‍ ശ്രമം നടന്നതായും ചിലര്‍ പിന്തുടരുന്നെന്ന് ശുഹൈബ് ശബ്ദസന്ദേശം അയച്ചിരുന്നതായും മുഹമ്മദ് വ്യക്തമാക്കി.

എടയന്നൂരിനടുത്ത് തെരൂരില്‍ വച്ച് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

മാരകമായി പരിക്കേറ്റ ശുഹൈബിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ മരണം സംഭവിക്കുകയായിരുന്നു.



vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “മകന് വധഭീഷണി ഉണ്ടെന്നറിയിച്ചിട്ടും പൊലീസ് അവഗണിച്ചു: കണ്ണൂരില്‍ കൊല്ലപ്പെട്ട ശുഹൈബിന്റെ അച്ഛന്‍ മുഹമ്മദ്