ഹൈദരാബാദ്: നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനദി. മലയാളി നടി കീര്‍ത്തി സുരേഷാണ് ഇതില്‍ സാവിത്രിയാകുന്നത്. ...
ഹൈദരാബാദ്: നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് മഹാനദി. മലയാളി നടി കീര്‍ത്തി സുരേഷാണ് ഇതില്‍ സാവിത്രിയാകുന്നത്.
മലയാളികളുടെ പ്രിയതാരം ദുല്‍ഖര്‍ സല്മാന് ജെമിനി ഗണേശനാകുന്നു. ഇതില്‍ ബാഹുബലിയിലൂടെ തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നു പേരുകേട്ട അനുഷ്ക ഷെട്ടിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
തെലുങ്കു സിനിമയിലെ സൂപ്പര്‍ ലേഡി ഭാനുമതി രാമകൃഷ്ണനെയാണ് അനുഷ്ക അവതരിപ്പിക്കുന്നത്. എഴുത്തുകാരി, സംവിധായിക എന്നീ നിലകളില്‍ പേരുകേട്ട താരമാണ് ഭാനുമതി.
ശാലിനി പാണ്ഡെ, രാജേന്ദ്രപ്രസാദ്, ദേവര്‍ഗോണ്ട, സാമന്ത എന്നിവരും ഈ ചിത്രത്തില്‍ അണിനിരക്കുന്നു. വിജയനദി മൂവീസ് തമിഴിലും തെലുങ്കിലുമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
ഈചിത്രത്തിന്റെ ചിത്രീകരണം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കും.
COMMENTS