തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പ് ആരോപണങ്ങള്‍ പാര്‍ട്ടിക്ക...
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരായ പണം തട്ടിപ്പ് ആരോപണങ്ങള്‍ പാര്‍ട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയെന്ന് പാര്‍ട്ടി ബംഗാള്‍ ഘടകം അഭിപ്രായപ്പെട്ടു.
ഇതു സംബന്ധിച്ച് പി.ബി പ്രസ്താവനയിറക്കണമെന്ന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളായ മാനവ് മുഖര്‍ജി, മൊയ്നുല്‍ ഹസ്സന് എന്നിവര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന യോഗത്തിലാണ് ഇങ്ങനെ വിമര്‍ശനമുയര്‍ന്നത്. ഈ കേസുമായി ബന്ധപ്പെട്ട് സീതാറാം യെച്ചൂരിയുടെ പേര് വലിച്ചിഴച്ചതും തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ അനാവശ്യ ആരോപണമുയര്‍ത്തിയതും ശരിയായില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.
COMMENTS