ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കു വിരുദ്ധമായി, ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്‍ഡിഎ സര്‍ക്കാരിന്റെ...
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ക്കു വിരുദ്ധമായി, ആദായനികുതി നിരക്കുകളില്‍ മാറ്റം വരുത്താതെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനത്തെ പൊതുബജറ്റ് അവതരിപ്പിച്ചു.
നികുതി നിരക്ക് നിലവിലെ രണ്ടരലക്ഷത്തില്‍ നിന്നു മൂന്നു ലക്ഷമെങ്കിലുമായി വര്‍ധിപ്പിക്കുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നത്.
കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം നികുതി നിരക്ക് പരിഷ്കരിച്ചിരുന്നതിനാല്
പുതിയ ഭേദഗതികളുണ്ടാകില്ലെന്ന് ജയ്റ്റ്ലി പറഞ്ഞു.
2.5 ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ലാതെയാണ് പഴയ നിരക്ക്. അതു തുടരും. 2.5 മുതല്‍ അഞ്ചു ലക്ഷം രൂപ വരെ അഞ്ചു ശതമാനം, 5 മുതല്‍ 10 ലക്ഷം രൂപ വരെ 20 ശതമാനം, 10 ലക്ഷം രൂപയ്ക്കു മേല്‍ 30 ശതമാനം എന്നിങ്ങനെയാണ് നിലവിലെ നികുതി.
മുതിര്‍ന്ന പൗരന്മാര്ക്ക് ബാങ്ക് നിക്ഷേപത്തിലെ പലിശ വരുമാനത്തില്‍ 50,000 രൂപ വരെ നികുതി ഒഴിവാക്കി. ചികില്‍സാ ചെലവില്‍ ഉള്‍പ്പെടെ ആദായനികുതിയില്‍ ചില ഇളവുകളുണ്ട്.
യാത്രാബത്തയിലും ചികില്‍സാ ചെലവിലും ഏകദേശം 40,000 രൂപ വരെ ഇളവുണ്ട്.
ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണം ഉയര്‍ന്നെങ്കിലും ഇതുവഴിയുള്ള വരുമാനത്തില്‍ താരതമ്യേന കാര്യമായ വര്‍ധന വന്നില്ല. നിരക്കു മാറ്റാതിരിക്കാന്‍ കാരണം ഇതാണെന്ന് മന്ത്രി പരോക്ഷമായി സൂചിപ്പിച്ചു.
8.27 കോടി പേരാണ് നിലവില്‍ വരുമാന നികുതി നല്‍കുന്നത്. നേരത്തേ ഇത് 6.24 കോടി പേരായിരുന്നു.
100 കോടി വരെ വരുമാനമുള്ള കാര്‍ഷിക ഉല്പാദക സംഘങ്ങള്‍ക്ക് നൂറു ശതമാനം നികുതി ഒഴിവു നല്‍കുമെന്നും ജയ്റ്റ്ലി വ്യക്തമാക്കി.
ഇതേസമയം, ലോംഗ് ടേം കാപിറ്റല്‍ ഗെയിന്‍സ് ടാക്സ് ഏര്‍പ്പെടുത്താനുള്ള ബജറ്റില്‍ തീരുമാനം ഓഹരി വിപണിയില്‍ വന്‍ ഇടിവിനു കാരണമായി.
463 പോയിന്റ് താഴ്ന്ന് സെന്‍സെക്സ് 35,501ലെ എത്തി. നിഫ്റ്റി 50 പോയിന്റ് താഴ്ന്ന് 11,000ലാണ് വ്യാപാരം നടക്കുന്നത്.
COMMENTS