ന്യൂഡല്‍ഹി: മുസ്ലീം മതവിശ്വാസിയായി ജീവിക്കാനുള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹാദിയ സുപ്രീം കോടതിയില്‍. എന്നാല്‍, ഹാ...
ന്യൂഡല്‍ഹി: മുസ്ലീം മതവിശ്വാസിയായി ജീവിക്കാനുള്ള അവകാശം പുനസ്ഥാപിച്ചു കിട്ടണമെന്ന് ആവശ്യപ്പെട്ട് ഹാദിയ സുപ്രീം കോടതിയില്‍. എന്നാല്‍, ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതില്‍ എതിര്‍പ്പില്ലെന്നും സുരക്ഷ മാത്രമാണ് ലക്ഷ്യമെന്നും അച്ഛന് അശോകന് സുപ്രീം കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.
സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശം ലഭിക്കണം. ഷെഫിന് ജഹാനോടൊപ്പം ജീവിക്കണം. ഇതുവരെ അനുഭവിച്ച പീഡനങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
വീട്ടുതടങ്കലില്‍ ആയിരിക്കുമ്പോള്‍ ഹിന്ദുമതത്തിലേക്കു മാറാനും പുതിയ വിവാഹം കഴിക്കാനും സമ്മര്‍ദ്ദമുണ്ടായി. ചില എന്‍ഐഎ ഉദ്യോഗസ്ഥരുടെ പെരുമാറ്റം ഭീകരവാദിയെന്ന മുന്‍വിധിയോടെയായിരുന്നു. വൈക്കം ഡിവൈഎസ്പി പിടികിട്ടാപ്പുള്ളിയെപ്പോലെയാണ് പെരുമാറിയതെന്നും ഹാദിയ ആരോപിക്കുന്നു.
എന്നാല്‍, മകള്‍ അഖിലയെ മതപരിവര്‍ത്തനം നടത്തി സിറിയയിലേക്കു കടത്താന്‍ ശ്രമിക്കുകയായിരുന്നു എന്ന് അച്ഛന് സത്യവാങ്മൂലത്തില്‍ ആരോപിച്ചു. സത്യസരണിയും സൈനബയും ഷെഫിന് ജഹാനും ചേര്‍ന്നാണ് അതിനു ശ്രമിച്ചതെന്ന് ആരോപിച്ച അച്ഛന് സത്യസരണി നിരവധി ആരോപണങ്ങള്‍ നേരിടുന്ന സ്ഥാപനമാണെന്ന് ചൂണ്ടിക്കാട്ടി.
Keywords: Hadiya, Supreme court, affidavit
COMMENTS