തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ്ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ അംഗ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിച്ചു. മിനിമം ചാര്‍ജ്ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ അംഗീകാരം നല്കി.
ഫാസ്റ്റ് പാസഞ്ചറുകളിലും മിനിമം ചാര്‍ജ്ജ് ഒരു രൂപ കൂട്ടി പതിനൊന്നു രൂപയാക്കി. സിറ്റി ഫാസ്റ്റുകളില്‍ എട്ടു രൂപ മിനിമം ചാര്‍ജ്ജാക്കി. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ്ജില്‍ വ്യത്യാസമില്ല. സ്ലാബ് അടിസ്ഥാനത്തില്‍ ചെറിയ വര്‍ദ്ധനവുണ്ടാകും.
സൂപ്പര്‍ എക്സ്പ്രസ് / എക്സിക്യൂട്ടീവ് ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് 13 ല്‍ നിന്ന് 15 രൂപയാക്കും. സെമി സ്ലീപ്പര്‍ / സൂപ്പര്‍ ഡീലക്സ് ബസുകളില്‍ 20 ല്‍ നിന്ന് 22 രൂപയാക്കും. വോള്‍വോ ബസുകളില്‍ 40 ല്‍ നിന്ന് 45 രൂപയായി വര്‍ദ്ധിക്കും.
പുതുക്കിയ നിരക്കുകള്‍ മാര്‍ച്ച് ഒന്നു മുതല്‍ നിലവില്‍ വരും. ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകള്‍ 16 മുതല്‍ അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയായിരുന്നു. മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍ ചെറിയ വര്‍ദ്ധനവ് അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇപ്പോഴുള്ള ചാര്‍ജ്ജ് വര്‍ദ്ധന സ്വീകാര്യമല്ലെന്നും അതിനാല്‍ സമരത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്നും ബസ് കോര്‍ഡിനേഷന്‍ കമ്മറ്റി പ്രതിനിധി അറിയിച്ചു.
COMMENTS