ന്യൂഡല്‍ഹി: പൊലീസ് ബാരിക്കേഡുകള്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു. ഡല്‍ഹിയിലെ സു...
ന്യൂഡല്‍ഹി: പൊലീസ് ബാരിക്കേഡുകള്‍ ബന്ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന വയര്‍ കഴുത്തില്‍ കുരുങ്ങി ബൈക്ക് യാത്രക്കാരന് മരിച്ചു. ഡല്‍ഹിയിലെ സുഭാഷ് പ്ലേസിലാണ് അപകടമുണ്ടായത്.
ഡിസ്ക്കോ ജോക്കിയായ അഭിഷേക് കുമാര്‍ (21) ആണ് മരിച്ചത്. ജോലികഴിഞ്ഞ് മടങ്ങുംവഴി റോഡിലേക്കുള്ള വഴി തടസ്സപ്പെടുത്തി പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡില്‍ തട്ടി ഇയാള്‍ വീഴുകയായിരുന്നു. കഴുത്തിന് മുറിവേറ്റ ഇയാള്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഇയാള്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല.
അമിത വേഗത്തിലായതിനാല്‍ ബാരിക്കേഡുകള്‍ യോജിപ്പിക്കുന്ന വയര്‍ ഇയാള്‍ ശ്രദ്ധിച്ചുകാണില്ലെന്ന് പൊലീസ് അറിയിച്ചു.
അന്വേഷണവിധേയമായി നാലു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു.
സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
COMMENTS