ന്യൂഡല്‍ഹി: മദ്യപിച്ചെത്തിയ ഒരു പൊലീസുകാരനെ ഒരു സ്ത്രീ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാനയിലാണ്...
ന്യൂഡല്‍ഹി: മദ്യപിച്ചെത്തിയ ഒരു പൊലീസുകാരനെ ഒരു സ്ത്രീ ചെരിപ്പുകൊണ്ടടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹരിയാനയിലാണ് സംഭവംനടന്നത്.
ചുറ്റും കൂടിയിരിക്കുന്ന ആളുകള്‍ പൊലീസുകാരന് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് പറയുന്നുണ്ട്. പൊലീസുകാരന് മദ്യപിച്ചിരിക്കുന്നതിനാല്‍ ഒന്നും സംസാരിക്കാനുമാവുന്നില്ല.
ഫെബ്രുവരി രണ്ടിന് ഹരിയാനയിലെ ഹിസാര്‍ ജില്ലയിലാണ്സംഭവം നടന്നത്. മദ്യപിച്ചെത്തിയ പൊലീസുകാരന് സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിച്ചതിനാലാണ് ഇയാളെ സ്ത്രീ ചെരിപ്പുകൊണ്ടടിച്ചത്. ഇനി മേലില്‍ സ്ത്രീകളെ ഉപദ്രവിക്കില്ലെന്ന് സത്യം ചെയ്യാന്‍ ഇയാളോട് നാട്ടുകാര്‍ ആവശ്യപ്പെടുന്നുമുണ്ട്.
ഒരു പൊലീസുകാരനാണ് ദൃശ്യം പകര്‍ത്തിയതെന്ന് പൊലീസ് അറിയിച്ചു.
COMMENTS