തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. മാരായമുട്ടം സ്വദേശികളായ അരുണ്‍, വിപിന്‍, വിജീഷ് എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ചയാണ് സംഭവം നടന്നത്. വൈകിട്ട് ആറുമണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്ന വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു.
വഴിയരികില്‍ ആളൊഴിഞ്ഞ സ്ഥലത്ത് ഒളിച്ചിരുന്ന അരുണും വിപിനും വീട്ടയെ കടന്നുപിടിച്ച് പത്തടിയോളം താഴ്ചയുള്ള വയലിലേക്കു തള്ളിയിടുകയായിരുന്നു.
വീട്ടമ്മയുടെ കരച്ചില്‍ കേട്ടെത്തിയ വഴി യാത്രക്കാര്‍ വിപിനെ പിടികൂടി. എന്നാല്‍, അരുണ്‍ ഓടി രക്ഷപ്പെട്ടു. പിന്നീട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകായയിരുന്നു. അരുണിനെ ഒളിപ്പിച്ചതിനാണ് വിജീഷിനെതിരെ പൊലീസ് കേസെടുത്തത്.
കഞ്ചാവ് കേസിലടക്കം അരുണും വിപിനും രത്തെ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരുമാണെന്ന് പോലീസ് പറഞ്ഞു.
Keywords: Neyyattinkara, rape case,crime,police, arrest
0 thoughts on “ നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മ കൂട്ടമാനഭംഗത്തിന് ഇരയായ കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍”