തിരുവനന്തപുരം: മുന്‍മന്ത്രി തോമസ്ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ സംഘത്തെ മാറ്റി. വിജിലന്‍സ് കോട്ടയം യൂണിറ്റിനെയാണ് മാറ്റിയത്. ...
തിരുവനന്തപുരം: മുന്‍മന്ത്രി തോമസ്ചാണ്ടിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ സംഘത്തെ മാറ്റി. വിജിലന്‍സ് കോട്ടയം യൂണിറ്റിനെയാണ് മാറ്റിയത്.
എസ്.പി കെ.ഇ.ബൈജുവിന്റെ നേതൃത്വത്തിലുള്ള തിരുവനന്തപുരം യൂണിറ്റിനാണ് ഇനി അന്വേഷണ ചുമതല. ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് ഉത്തരവിറക്കിയത്. രണ്ട് ഡി.വൈ.എസ്.പിമാരും സംഘത്തിലുണ്ടാകും.
നേരത്തെയുള്ള അന്വേഷണസംഘം കേസെടുത്തതിന് പിന്നാലെയാണ് ഈ മാറ്റം. ആദ്യ സംഘത്തിലെ ആരും പുതിയ സംഘത്തിലില്ല.
അനധികൃതമായി വയല്‍ നികത്തി, നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം ലംഘിച്ചു, മണ്ഡലത്തിനു പുറത്തുള്ള റോഡ് നിര്‍മ്മാണത്തിനായി ശുപാര്‍ശ ചെയ്തു തുടങ്ങിയ നിരവധി ആരോപണങ്ങള്‍ കഴിഞ്ഞ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
തോമസ്ചാണ്ടി 12 ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി, രണ്ട് മുന്‍ ജില്ലാകളക്ടര്‍മാര്‍, മുന്‍ ഡി.എം അടക്കമുള്ള ഉദ്യോഗസ്ഥര്‍ എന്നിവര്ക്കെതിരെയുംറിപ്പോര്ട്ടില് പരാമര്‍ശമുണ്ട്.
COMMENTS