തൃശ്ശൂര്‍: സെക്കന്റ് ഷോ എന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ നടന് സിദ്ധു.ആര്.പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴി...
തൃശ്ശൂര്‍: സെക്കന്റ് ഷോ എന്ന ദുല്‍ഖര്‍ സല്മാന് ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ നടന് സിദ്ധു.ആര്.പിള്ളയെ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ഗോവയിലാണ് സിദ്ധുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 27 വയസ്സായിരുന്നു. സിദ്ധുവിന്റെ അമ്മയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
പ്രമുഖ നിര്‍മ്മാതാവായിരുന്ന പി.കെ.ആര് പിള്ളയുടെ മകനാണ് സിദ്ധു. സെക്കന്റ് ഷോ കൂടാതെ ഏതാനും ഹ്രസ്വചിത്രങ്ങളിലും സിദ്ധു അഭിനയിച്ചിട്ടുണ്ട്. സിദ്ധുവിന്റെ സംസ്കാരം തൃശ്ശൂര്‍ പട്ടിക്കാടുള്ള വസതിയില്‍ നടക്കും.
COMMENTS