BREAKING NEWS
Search

പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രൊബേഷണറി എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍



ആലപ്പുഴ: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രൊബേഷണറി എസ്.ഐ അറസ്റ്റിലായി . ആലപ്പുഴ മാരാരിക്കുളത്ത് പ്രൊബേഷണറി എസ്.ഐ ലൈജുവാണ് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ എണ്ണം രണ്ടായി.

സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. നര്‍ക്കോട്ടിക്‌സ് വിഭാഗം സീനിയര്‍ സി.പി.ഒ നെല്‍സണ്‍ തോമസാണ് മുന്‍പ് അറസ്റ്റിലായത്. ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.

കേസിലെ ഒന്നാം പ്രതിയും പെണ്‍കുട്ടിയുടെ ബന്ധുവുമായിരുന്ന ആതിരയും റിമാന്‍ഡിലാണ്. ഇവര്‍ പെണ്‍കുട്ടിയെ പതിവായി പുറത്തുകൊണ്ടുപോകുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാര്‍ തടഞ്ഞപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്.

ആതിരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പൊലീസുകാരിലേക്ക് അന്വേഷണം നീളുകയാണ്. പെണ്‍കുട്ടി ശാരീരികമായി ആക്രമിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുമുണ്ട്.

സംഭവത്തില്‍ കൂടുതല്‍ പെലീസുകാര്‍ അറസ്റ്റിലാകുമെന്ന് അനുമാനിക്കാം.




TAG

vyganews

Vyga Online portals Private Limited, is the leading force behind the first Government accredited news prtal in Kerala, www. vyganews.com. The legendary Malayalam laureate Mr. MT Vasudevan Nair lead Vyganews.com to the cyber space on 2009 March 15.


0 thoughts on “പതിനാറുകാരിയെ പീഡിപ്പിച്ച കേസ്: പ്രൊബേഷണറി എസ്.ഐ ഉള്‍പ്പെടെ രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍