തൃശ്ശൂര്‍: പുത്തന്‍വേലിക്കരയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് മരിച്ചു. കോട്ടയം സ്വദേശി കെ.സി.ബിനുകുമാറാണ് (32) മരിച്ചത്. ആനയ്ക്ക് വ...
തൃശ്ശൂര്‍: പുത്തന്‍വേലിക്കരയില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന് മരിച്ചു. കോട്ടയം സ്വദേശി കെ.സി.ബിനുകുമാറാണ് (32) മരിച്ചത്.
ആനയ്ക്ക് വെള്ളം കൊടുക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് പാപ്പാനെ തട്ടുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ പാപ്പാനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
പുത്തന്‍വേലിക്കര കുരുന്നിലാക്കല്‍ ഭഗവതി ക്ഷേത്രത്തില്‍ എഴുന്നള്ളത്തിന് കൊണ്ടുവന്ന കീഴൂട്ട് വിശ്വനാഥന് എന്ന ആനയാണ് പാപ്പാനെ കൊന്നത്. ആനയെ എഴുന്നള്ളിക്കാന്‍ വനംവകുപ്പിന്റെ അനുമതി വാങ്ങിയിരുന്നില്ല.
ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഉടമസ്ഥതയില്‍ ഉള്ള ആനയാണിതെന്ന് പൊലീസ് അറിയിച്ചു.
COMMENTS