കൊച്ചി: അസുഖബാധിതനായ നടന് ശ്രീനിവാസനെതിരെ വൈദ്യശാസ്ത്ര നൈതികതപോലും മറന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഡോക്ടര്‍മാരുടെ പ്രതികരണം. മെഡിക്കല്‍ എത...
കൊച്ചി: അസുഖബാധിതനായ നടന് ശ്രീനിവാസനെതിരെ വൈദ്യശാസ്ത്ര നൈതികതപോലും മറന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ഡോക്ടര്‍മാരുടെ പ്രതികരണം. മെഡിക്കല്‍ എത്തിക്സിനു വിരുദ്ധമായി, എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്റെ രോഗവിവരങ്ങള്‍ പോലും ചില ഡോക്ടര്‍മാര്‍ പങ്കുവച്ചു.
രോഗിയെന്ന നിലയിലുള്ള ശ്രീനിവാസന്റെ സ്വകാര്യതയെ ഹനിക്കുന്ന രീതിയില്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ പോലും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. കൂട്ടായ ആക്രമണമാണ് നടനെതിരെ ഉണ്ടാകുന്നത്.
തികച്ചും നിര്‍ഭാഗ്യകരം. മലയാളികളുടെ പ്രിയ നടന്..കടുത്ത ഹൃദ്രോഗം, നിയന്ത്രണവിധേയമല്ലാത്ത ബിപി, പ്രമേഹം. ചികിത്സ പ്രകൃതി ചികിത്സ..നിര്‍ഭാഗ്യവശാല്‍ സ്ട്രോക്ക് അഥവാ പക്ഷാഘാതം പരിണിത ഫലം. മരുന്നുകളോടും ആധുനിക ചികിത്സാ ശാസ്ത്രത്തോടും കടുത്ത വിരോധം ഒഴിവാക്കി, ശരിയായ ചികിത്സ തേടിയിരുന്നെങ്കില്‍ സ്ട്രോക്ക് വരാതിരുന്നേനെ.. എന്നാണ് ഒരു ഐഎംഐ ഭാരവാഹിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ആധുനിക വൈദ്യശാസ്ത്രത്തെ വിമര്‍ശിച്ചിരുന്ന ശ്രീനിവാസന് ഒടുവില്‍ രോഗം പിടികൂടിയപ്പോള്‍ അതിനെ തന്നെ ആശ്രയിക്കേണ്ടിവന്നു. ഇനിയെങ്കിലും മോഡേണ്‍ മെഡിസിനെ ശ്രീനിവാസന് അംഗീകരിച്ചൂടേ എന്നാണ് ചില ഡോക്ടര്‍മാരുടെ ചോദ്യം.
പക്ഷാഘാതത്തെ തുടര്‍ന്ന് ശ്രീനിവാസനെ ബുധനാഴ്ച രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നാണ് വാര്‍ത്തകള്‍ വന്നത്. നടന് ഗുരുതരാവസ്ഥയില്‍ എന്ന നിലയിലാണ് മുഖ്യധാരാ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍, ശ്രീനിവാസന്റെ മകനും നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന് പക്ഷാഘാത വാര്‍ത്തകളെ തള്ളി രംഗത്തെത്തി.
രക്തത്തിലെ പഞ്ചസാരയുടെ അളവുമായി ബന്ധപ്പെട്ട രോഗത്തിനാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിച്ചതെന്നും മറിച്ചുള്ള പ്രചരണം തെറ്റാണെന്നും വിനീത് ഫേസ്ബുക്കില്‍ കുറിച്ചു. വ്യാഴാഴ്ചയോടെ ആശുപത്രി വിട്ടേക്കാമെന്നും വിനീത് എഴുതി.
ആധുനിക വൈദ്യശാസ്ത്രത്തിനെതിരെ ശ്രീനിവാസന് പ്രതികരിച്ചതാണ് ഡോക്ടര്‍മാരുടെ പ്രതികരണത്തിനു കാരണം. ചികിത്സാരംഗത്തെ ദുഷ്പ്രവണതകളെ വിമര്‍ശിച്ച ശ്രീനിവാസന്, ജൈവകൃഷി ഉള്‍പ്പെടെയുള്ളവയെ പ്രോത്സാഹിപ്പിച്ചിരുന്നു. വിഷരഹിതമായ ഭക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം ശ്രീനിവാസന് സംസാരിച്ചിരുന്നു.
Keywords: Actor, Sreenivasan, illness, hospitalised

COMMENTS