ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന സ്ഫോടനത്തില്‍ നാലു പൊലീസുകാര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ സോപോറില്‍ ഗോള്‍ മാ...
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന സ്ഫോടനത്തില്‍ നാലു പൊലീസുകാര്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ബാരാമുള്ളയിലെ സോപോറില്‍ ഗോള്‍ മാര്‍ക്കറ്റിലാണ് സ്ഫോടനം നടന്നത്. കടയ്ക്കകത്ത് സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
പെട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് മരിച്ചത്. കടകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.
സംഭവത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹെബൂബ മുഫ്തി അനുശോചനം അറിയിച്ചു.
സംഭവസ്ഥലത്ത് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
1993 ലെ സൈന്യത്തിന്റെ വെടിവയ്പ്പില്‍ നടന്ന മരണത്തിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് വിഘടനവാദികള്‍ ബന്ദ് ആചരിക്കുകയായതിനാല് കടകള്‍ അടഞ്ഞു കിടക്കുകയായിരുന്നു. അതിനാല്‍ കൂടുതല്‍ ആളപായമുണ്ടായില്ല.
COMMENTS